Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഇന്ന് വൈകിട്ട് മുതൽ സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ കലാശക്കൊട്ട് തുടങ്ങി: എൽ.ഡി.എഫും എൻ.ഡി.എയും നേർക്കുനേർ യുവതിയുടെ മൃതദേഹം കണ്ടെത്തി എൽ.ഡി.എഫ് സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ തലയാഴത്ത് എൽ.ഡി.എഫ് ഇലക്ഷൻ കമ്മറ്റി ഒഫീസിന് മുന്നിൽ കർഷകൻ തൂങ്ങി മരിച്ച നിലയിൽ കെ. അജിത്തിൻ്റെ ഫ്ലക്സുകൾ നശിപ്പിച്ചു; ജനാധിപത്യ മര്യാദകളുടെ ലംഘനമെന്ന് ബി.ജെ.പി. സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് എല്‍.ഡി.എഫ് പ്രകടന പത്രികയിലെ 95 ശതമാനവും നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി വോട്ടെടുപ്പിന് ഇനി 3 നാൾ: അവസാനവട്ട പ്രചാരണത്തിലേക്ക് മുന്നണികൾ ഈസ്റ്റർ: അതിജീവനത്തിന്റെയും പ്രത്യാശയുടെയും തിരുനാൾ എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തില്‍ സമഗ്രവികസനം സാധ്യമാക്കി: എം.എ ബേബി ആവേശമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തെക്കൻ-മധ്യ കേരളത്തിൽ മഴ മുന്നറിയിപ്പ് സഹനശക്തിയുടെ സന്ദേശം വിളംബരം ചെയ്ത് വൈക്കത്ത് ദുഃഖവെള്ളി പ്രദക്ഷിണം വികസന തുടർച്ച; വൈക്കം മാറും; വികസനം ജനപക്ഷത്തുനിന്ന് കടുത്തുരുത്തിയിൽ പോരാട്ടം കടുക്കുന്നു; പ്രചരണച്ചൂടിൽ മുന്നണികൾ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും ഇന്ന് വൈകിട്ട് മുതൽ സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ കലാശക്കൊട്ട് തുടങ്ങി: എൽ.ഡി.എഫും എൻ.ഡി.എയും നേർക്കുനേർ യുവതിയുടെ മൃതദേഹം കണ്ടെത്തി എൽ.ഡി.എഫ് സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ തലയാഴത്ത് എൽ.ഡി.എഫ് ഇലക്ഷൻ കമ്മറ്റി ഒഫീസിന് മുന്നിൽ കർഷകൻ തൂങ്ങി മരിച്ച നിലയിൽ കെ. അജിത്തിൻ്റെ ഫ്ലക്സുകൾ നശിപ്പിച്ചു; ജനാധിപത്യ മര്യാദകളുടെ ലംഘനമെന്ന് ബി.ജെ.പി. സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് എല്‍.ഡി.എഫ് പ്രകടന പത്രികയിലെ 95 ശതമാനവും നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി വോട്ടെടുപ്പിന് ഇനി 3 നാൾ: അവസാനവട്ട പ്രചാരണത്തിലേക്ക് മുന്നണികൾ ഈസ്റ്റർ: അതിജീവനത്തിന്റെയും പ്രത്യാശയുടെയും തിരുനാൾ എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തില്‍ സമഗ്രവികസനം സാധ്യമാക്കി: എം.എ ബേബി ആവേശമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തെക്കൻ-മധ്യ കേരളത്തിൽ മഴ മുന്നറിയിപ്പ് സഹനശക്തിയുടെ സന്ദേശം വിളംബരം ചെയ്ത് വൈക്കത്ത് ദുഃഖവെള്ളി പ്രദക്ഷിണം വികസന തുടർച്ച; വൈക്കം മാറും; വികസനം ജനപക്ഷത്തുനിന്ന് കടുത്തുരുത്തിയിൽ പോരാട്ടം കടുക്കുന്നു; പ്രചരണച്ചൂടിൽ മുന്നണികൾ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിത്തിൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ

എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിത്തിൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ
എൻ.ഡി.എ വൈക്കം നിയോജക മണ്ഡലം കൺവെൻഷൻ ബി.ജെ.പി ദേശീയ കൗൺസിൽ അംഗം ഏറ്റുമാനൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിത്തിൻ്റെ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ബി.ജെ.പി ദേശീയ സമിതി അംഗം ഏറ്റുമാനൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എല്ലാവർക്കും ഒപ്പം, എല്ലാരുടേയും വികസനം, എല്ലാവരുടെയും വിശ്വാസം എന്ന നരേന്ദ്രമോദി സർക്കാരിൻ്റെ ആപ്തവാക്യം ഉൾക്കൊണ്ട് രാജ്യത്ത് നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾ വൈക്കം നിയോജക മണ്ഡലത്തിൽ കാര്യക്ഷമമായി പ്രയോജനപ്പെടുത്താൻ കെ. അജിത്തിൻ്റെ വിജയത്തിനായി എൻ.ഡി.എ പ്രവർത്തകർ പ്രതിജ്ഞാബദ്ധമാണെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് കൊണ്ട് ഏറ്റുമാനൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. വൈക്കം സീതാറാം ഹാളിൽ നടന്ന പരിപാടിയിൽ എൻ.ഡി.എ ചെയർമാൻ പി.ജി ബിജുകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി കെ. അജിത്ത്, എൻ.ഡി.എ നേതാക്കളായ എം.കെ മഹേഷ്, സുമേഷ് കൊല്ലേരിൽ, ലാൽ കൃഷ്ണ, ലേഖാ കെ.കെ, പി.സി ബിനീഷ്കുമാർ, പി.കെ ശശിധരൻ, രമേശ് കാവിമറ്റം, രജനി, പ്രീജു കെ. ശശി, വി. അമ്പിളി, പി.ഡി സരസൻ, ജെ.ആർ ഗോപാലകൃഷ്ണൻ തുടങ്ങി എൻ.ഡി.എയുടെ സംസ്ഥാന, ജില്ലാ നേതാക്കളും ആയിരത്തിലധികം പ്രവർത്തകരും പങ്കെടുത്തു. രാവിലെ മണ്ഡലത്തിലെ വോട്ടർമാരെ സന്ദർശിക്കുകയും ഉച്ചകഴിഞ്ഞ് തലയാഴം പഞ്ചായത്തിലേയും ടി.വി പുരം പഞ്ചായത്തിലെ തീരദേശ മേഖലകളിലെ കക്കാ വ്യവസായ തൊഴിൽ മേഖലയിലെ തൊഴിലാളികളെ കേന്ദ്രീകരിച്ച് കെ. അജിത്ത് വോട്ടഭ്യർത്ഥിച്ചു.

ടി.വി. പുരം കൈതവളപ്പ് മേഖലയിലെ പര്യടനത്തിനിടയിൽ കായിക പ്രേമികൾക്കൊപ്പം പന്ത് തട്ടി കെ. അജിത്ത്