Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നാവിൽ അക്ഷരമാധുര്യം നുകർന്ന് കുരുന്നുകൾ; സരസ്വതീ ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു ◆ ചരിത്രത്തിലെ ഏറ്റവും വലിയ തുക: വൈക്കം നഗരസഭയ്ക്ക് 7.19 കോടി രൂപയുടെ വികസന ഫണ്ട് ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ നാവിൽ അക്ഷരമാധുര്യം നുകർന്ന് കുരുന്നുകൾ; സരസ്വതീ ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു ◆ ചരിത്രത്തിലെ ഏറ്റവും വലിയ തുക: വൈക്കം നഗരസഭയ്ക്ക് 7.19 കോടി രൂപയുടെ വികസന ഫണ്ട് ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆
|
Loading Weather...
Follow Us:

ഏനാദി ശാഖയുടെ കീഴിലുള്ള കുടുംബ യൂണിറ്റുകളുടെ 25-ാംമത് വാർഷികവും, പ്രാർത്ഥനാലയ സമർപ്പണവും നടന്നു

ഏനാദി ശാഖയുടെ കീഴിലുള്ള കുടുംബ യൂണിറ്റുകളുടെ 25-ാംമത് വാർഷികവും, പ്രാർത്ഥനാലയ സമർപ്പണവും നടന്നു
 എസ്.എൻ.ഡി.പി യോഗം 388-ാം നമ്പർ ഏനാദി ശാഖയുടെ കീഴിലുള്ള കുടുംബ യൂണിറ്റുകളുടെ 25-ാംമത് വാർഷികവും, പ്രാർത്ഥനാലയ സമർപ്പണവുംപ്രീതി നടേശൻ നിർവ്വഹിക്കുന്നു

തലയോലപ്പറമ്പ്: ഒന്നിച്ച് നിൽക്കുവാനും സമുദായ അംഗങ്ങളുടെ ഉന്നമനം ലക്ഷൃമിട്ടുമാണ് കുടുംബ യൂണിറ്റുകൾ തുടങ്ങിയതെന്നും മറ്റുള്ളവരെപ്പോലെ ഈഴവർക്കും ജീവിക്കാൻ വേണ്ടിയാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പോരാടുന്നതെന്നും പ്രീതി നടേശൻ പറഞ്ഞു. ജാതി പോലും പറയാൻ അവകാശമില്ലാതിരുന്ന കാലത്ത് ജീവിച്ച നമ്മളോടാണ് ഇന്ന് സമുദായത്തിന് ലഭിക്കേണ്ട അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്ന് ശക്തമായി പറയുമ്പോൾ ജാതി പറയുകയാണെന്ന് ചിലർ തെറ്റിദ്ധരിപ്പിക്കുന്നതെന്നും പ്രീതി നടേശൻ അഭിപ്രായപ്പെട്ടു. എസ്.എൻ.ഡി.പി യോഗം 388-ാം നമ്പർ ഏനാദി ശാഖയുടെ കീഴിലുള്ള കുടുംബയൂണിറ്റുകളുടെ 25-ാംമത് വാർഷികവും, പ്രാർത്ഥനാലയ സമർപ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രീതി നടേശൻ. ഏനാദി ശ്രീനാരായണ ഗുരുക്ഷേത്രം ശ്രീ നാരായണ പ്രാർത്ഥനാലയത്തിൽ രജതോത്സവത്തിന്റെ ഭദ്രദീപ പ്രകാശനം പ്രീതി നടേശൻ നിർവ്വഹിച്ചു.വൈക്കംയൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് അദ്ധ്യക്ഷത വഹിച്ചു. വൈക്കം യൂണിയൻ സെക്രട്ടറി എം.പി.സെൻ സ്വാഗതം പറഞ്ഞു.ശാഖയിലെ വനിതാസംഘം സമാഹരിച്ച് പ്രസിദ്ധീകരിച്ച ''ഗുരുഗീതം'' പ്രാർത്ഥനാ പുസ്തകത്തിന്റെ പ്രകാശനം പ്രീതി നടേശൻ ചടങ്ങിൽ നിർവ്വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.വി.പ്രസന്നൻ, യോഗം അസിസ്റ്റൻ്റ് സെക്രട്ടറി പി.പി.സന്തോഷ്, യോഗം ബോർഡ് മെമ്പർ രാജേഷ് മോഹൻ, ശാഖാ സെക്രട്ടറി വി.വിനു, വൈസ് പ്രസിഡന്റ് പി.സി.ഹരിദാസൻ, പ്രസിഡന്റ് എ.റ്റി.പ്രദീപ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. കുടുംബ യൂണിറ്റ് ഭാരവാഹികൾ, വനിതാ സംഘം ഭാരവാഹികളും പ്രവർത്തകരും അടക്കം നൂറ് കണക്കിന് ശ്രീനാരയണീയർ ചടങ്ങിൽ പങ്കെടുത്തു. ശ്രീനാരായണ കൺവെൻഷൻ്റെ ഭാഗമായി നാളെ  വൈകിട്ട് 6ന് മുൻ കേരള ഡി.ജി.പി അലക്സാണ്ടർ ജേക്കബ് ''ശ്രീനാരായണ ഗുരുവിലെ ഈശ്വരീയത'' എന്ന വിഷയത്തിലും. 19ന് വൈകിട്ട് ''പരമാചാര്യ നമസ്തേ'' എന്ന വിഷയത്തിൽ മുസ്തഫ മൗലവിയും 20ന് വൈകിട്ട് ''ശ്രീനാരായണ ഗുരുവും എസ്.എൻ.ഡി.പി യോഗവും'' എന്ന വിഷയത്തിൽ സുരേഷ് പരമേശ്വരനും പ്രഭാഷണം നടത്തും. 

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും