Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി ക്ഷേമ പെൻഷൻ മസ്റ്ററിങ്: സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി അതിശക്തമായ മഴ സാധ്യത കോട്ടയം ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് യാത്രക്കാർക്ക് വിനോദം, കെ.എസ്.ആർ.ടി.സിക്ക് വരുമാനം: ബസുകളിൽ ഇനി 32 ഇഞ്ച് ടി.വികൾ സിനിമയെ വെല്ലുന്ന ചേസ്! 12-കാരിയെ രക്ഷപ്പെടുത്തി ആലുവ പോലീസ് ബിവറേജ് ഷോപ്പിലെ ആക്രമണം: 2 പേർ അറസ്റ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി ക്ഷേമ പെൻഷൻ മസ്റ്ററിങ്: സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി അതിശക്തമായ മഴ സാധ്യത കോട്ടയം ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് യാത്രക്കാർക്ക് വിനോദം, കെ.എസ്.ആർ.ടി.സിക്ക് വരുമാനം: ബസുകളിൽ ഇനി 32 ഇഞ്ച് ടി.വികൾ സിനിമയെ വെല്ലുന്ന ചേസ്! 12-കാരിയെ രക്ഷപ്പെടുത്തി ആലുവ പോലീസ് ബിവറേജ് ഷോപ്പിലെ ആക്രമണം: 2 പേർ അറസ്റ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി
|
Loading Weather...
Follow Us:

നേരെ കടവ്-മാക്കേക്കടവ് ജങ്കാർ സർവീസ് നാളെ പുനരാരംഭിക്കും

നേരെ കടവ്-മാക്കേക്കടവ് ജങ്കാർ സർവീസ് നാളെ പുനരാരംഭിക്കും

വൈക്കം: ഉദയനാപുരം-തൈക്കാട്ടുശ്ശേരി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നേരെ കടവ്-മാക്കേക്കടവ് ജങ്കാർ സർവീസ് നാളെ പുനരാരംഭിക്കും. ഏപ്രിൽ 27 നാണ് ഇവിടുത്തെ ജങ്കാർ സർവീസ് നിലച്ചത്. തൈക്കാട്ടുശ്ശേരി പഞ്ചായത്താണ് ഈ വർഷം ലേലം ചെയ്യേണ്ടിയിരുന്നത്. എന്നാൽ രണ്ട് തവണ ലേലത്തിൽ പങ്കെടുക്കാൻ ആരും എത്തിയില്ല. മൂന്നാമത്തേ തവണയാണ് പ്രതിദിനം 1100/- രൂപ പഞ്ചായത്തിൽ അടയ്ക്കണം എന്ന കരാറിൽ ജങ്കാർ സർവീസ് പുനരാരംഭിക്കുന്നത്. നേരെകടവ്- മാക്കേകടവ് പാലം പണി മൂന്നുമാസത്തിനകം പൂർത്തിയാവുമെന്ന പ്രതീക്ഷയിൽ അത് വരെയാണ് നിലവിലെ കരാർ. കരാറുകാരൻ്റെ ഉത്തരവാദിത്വത്തിൽ ഇരുവശത്തുമുള്ള ജട്ടികൾ തയ്യാറാക്കണമെന്നാണ് വൃവസ്ഥ. ഉദയനാപുരം, തൈക്കാട്ടുശേരി പഞ്ചായത്തുകളുടെ ജോയിൻ്റ് കമ്മറ്റിയിലാണ് ഈ തീരുമാനമെടുത്തത്. ഉദയനാപുരം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു, തൈക്കാട്ടുശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് കവിതാ സജീവൻ, വൈസ് പ്രസിഡൻ്റ് ഡി. വിശ്വംഭരൻ ഉദയനാപുരം പഞ്ചായത്ത് സ്റ്റാൻ കമ്മറ്റി ചെയർമാൻ അജിതാ മധുക്കുട്ടൻ, പഞ്ചായത്തംഗം അഭിജിത്ത് ചായപ്പള്ളി, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും