Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆
|
Loading Weather...
Follow Us:

ജീവന് കാവലായി, സ്നേഹത്തിന്റെ സാന്ത്വനവുമായി മാർസ്ലീവാ മെഡിസിറ്റി; ഏഴാം വാർഷികാഘോഷം ഇന്ന്

ജീവന് കാവലായി, സ്നേഹത്തിന്റെ സാന്ത്വനവുമായി മാർസ്ലീവാ മെഡിസിറ്റി; ഏഴാം വാർഷികാഘോഷം ഇന്ന്

പാലാ: മധ്യകേരളത്തിലെ പ്രമുഖ ആതുരശുശ്രൂഷ കേന്ദ്രമായ മാർസ്ലീവാ മെഡിസിറ്റിയുടെ ഏഴാം വാർഷികാഘോഷങ്ങൾ ഇന്ന് വൈകിട്ട് 5ന് നടക്കും.

 വാർഷികാഘോഷങ്ങളുടെയും അനക്സ് 1 ബ്ലോക്കിലേക്ക് മാറിയ ഗ്യാസ്ട്രോസയൻസസ് ആൻഡ് പൾമണറി ബ്ലോക്കിന്റെയും ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ നിർവ്വഹിക്കും. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഫ്രാൻസിസ് ജോർജ് എം.പി മുഖ്യപ്രഭാഷണം നടത്തും.

​എം.എൽ.എ.മാരായ മാണി സി. കാപ്പൻ, നാട്ടകം സുരേഷ്, എം.ജെ. സെബാസ്റ്റ്യൻ, പ്രഫ. റോണി കെ. ബേബി എന്നിവർ പ്രസംഗിക്കും. ഗ്യാസ്ട്രോസയൻസസ് വിഭാഗത്തെ 'സെന്റർ ഓഫ് എക്സലൻസ്' ആയി പ്രഖ്യാപിക്കുന്നതിനൊപ്പം, ആശുപത്രിയിൽ നിന്നും വിജയകരമായി വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയാക്കിയ 150 പേരുടെ സംഗമവും ഇന്നത്തെ ചടങ്ങിൽ നടക്കും.

മികവിന്റെ 7 വർഷങ്ങൾ

​പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിൻ്റെ ദീർഘവീക്ഷണത്തിൽ 2019 സെപ്റ്റംബർ 14-ന് പ്രവർത്തനമാരംഭിച്ച മെഡിസിറ്റി, ചുരുങ്ങിയ കാലം കൊണ്ടാണ് പതിനായിരക്കണക്കിന് രോഗികൾക്ക് ആശ്രയമായ ഒരു അന്താരാഷ്ട്ര നിലവാരമുള്ള ചികിത്സാകേന്ദ്രമായി മാറിയത്. ആശുപത്രിയുടെ പ്രധാന സവിശേഷതകൾ താഴെ പറയുന്നവയാണ്:

  • ​വിപുലമായ സൗകര്യങ്ങൾ: 690 കിടക്കകൾ, 19 സൂപ്പർ സ്പെഷ്യാലിറ്റികൾ ഉൾപ്പെടെ 60-ൽ പരം ചികിത്സാ വിഭാഗങ്ങൾ, 250-ൽ പരം വിദഗ്‌ധ ഡോക്ടർമാർ, 2500-ലധികം ജീവനക്കാർ.
  • ​കാൻസർ കെയർ: 7 മിനിറ്റിനുള്ളിൽ രോ​ഗനിർണയം സാധ്യമാകുന്ന ഡിജിറ്റൽ പെറ്റ് സി.ടി, ലീനിയർ ആക്സിലറേറ്റർ, ബോൺ മാരോ ട്രാൻസ്പ്ലാന്റ് എന്നിവയുൾപ്പെടുന്ന സമ്പൂർണ്ണ കാൻസർ ചികിത്സാ കേന്ദ്രം.
  • ​നൂതന ശസ്ത്രക്രിയാ സംവിധാനങ്ങൾ: ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആർത്രോസ്കോപ്പി സ്കിൽ ലാബ്, കാർട്ടിലേജ് ബോൺ കോംപ്ലക്സ് മാറ്റിവയ്ക്കൽ, മുട്ടുമാറ്റിവയ്ക്കലിനുള്ള റോബോട്ടിക് സർജറി എന്നിവ ലഭ്യമായ ഓർത്തോപീഡിക്സ് വിഭാഗം.
  • ​ഗ്യാസ്ട്രോ ആൻഡ് പൾമണറി: എൻഡോസ്കോപ്പി, ഫൈബ്രോസ്കാൻ, ട്വിൻ അൾട്രതിൻ ബ്രോങ്കോസ്കോപ്പ് തുടങ്ങി ആധുനിക രീതിയിൽ നവീകരിച്ച വിഭാഗങ്ങൾ (കരൾ മാറ്റ ശസ്ത്രക്രിയയ്ക്കുള്ള തയ്യാറെടുപ്പുകൾ അന്തിമഘട്ടത്തിൽ).
  • ​അംഗീകാരങ്ങൾ: മികച്ച ഗുണനിലവാരത്തിനും നഴ്‌സിംഗ് എക്‌സലൻസിനുമുള്ള എൻ.എ.ബി.എച്ച് (NABH) അക്രഡിറ്റേഷൻ ഉൾപ്പെടെയുള്ള ദേശീയ-അന്തർദേശീയ അംഗീകാരങ്ങൾ.
  • ​ആയുഷ് കേന്ദ്രം: ആധുനിക മെഡിസിനൊപ്പം ആയുർവേദം, നാച്ചുറോപ്പതി, സിദ്ധ, ഹോമിയോ എന്നീ വിഭാഗങ്ങളും ആശുപത്രിയിൽ പ്രവർത്തിക്കുന്നു.

​ഇവയ്ക്ക് പുറമെ, 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം, 12 ഐ.സി.യു യൂണിറ്റുകളിലായി 140 കിടക്കകൾ, 10 ഓപ്പറേഷൻ തീയറ്ററുകൾ, എക്മോ (ECMO) സംവിധാനം, ആധുനിക കാത്ത് ലാബ്, സ്ട്രോക് കെയർ തുടങ്ങി ആധുനിക വൈദ്യശാസ്ത്രത്തിലെ സമ്പൂർണ്ണ സൗകര്യങ്ങളോടെയാണ് മാർ സ്ലീവാ മെഡിസിറ്റി ഏഴാം വർഷത്തിലേക്ക് ചുവടുവെക്കുന്നത്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും