വ്യത്യസ്ഥനായ പൂ കർഷകൻ
എസ്. സതീഷ്കുമാർ
വൈക്കം: ഉദയനാപുരം പഞ്ചായത്തിൽ ഒരു വ്യത്യസ്ഥമായ പൂകൃഷി. നേരെ കടവിൽ ഓരുവെള്ളം കയറുന്ന പ്രദേശത്താണ് ചെത്തി ബന്ദി എന്നീ പൂക്കളുടെ ഈ വർണ്ണ കാഴ്ച. പെയിൻ്റിൻ്റെ കാലി ടിന്നുകളിലും ഉപയോഗശൂന്യമായ ഫ്രിഡ്ജിൻ്റെ ഭാഗങ്ങളിലുമായി വളർത്തുന്ന ചെത്തി, ബന്ദി, തുളസി, തുടങ്ങിയവയുടെ കൃഷിയാണ് പ്രദേശത്ത് ഈവർണ്ണ കാഴ്ചയൊരുക്കുന്നത് എന്നതാണ് പ്രത്യേകത. ഓരു വെള്ളം ബാധിക്കുന്ന പ്രദേശത്ത് പ്രതികൂല കാലാവസ്ഥയിൽ വിവിധയിനം പച്ചക്കറികളടക്കമുള്ളവ
കൃഷി ചെയ്യുന്ന കർഷകനായ 44 കാരൻ 17-ാം വാർഡിലെ പുത്തൻതറ പി.വി. വിനിഷിൻ്റെയാണ് ഈ വ്യത്യസ്ഥ കൃഷി. മഴക്കാലത്ത് മഴവെള്ളം ശേഖരിച്ചാണ് വിനിഷ് കൃഷിക്ക് ഉപയോഗിക്കുന്നത്. ചെത്തിപ്പൂവും, തുളസിയും ബന്ദിപ്പൂവിനും മെച്ചപ്പെട്ട വിലക്ക് വിൽക്കുകയും ചെയ്യുന്നുണ്ട് ഈ കർഷകൻ. തീർന്നില്ല ഒരു ഭാഗത്ത് ഇങ്ങനെ കൃഷി ചെയ്യുമ്പോൾ സമീപത്തെ 4 ഏക്കർ സ്ഥലത്ത് കരിമീൻ കൃഷിയും വിനീഷിനുണ്ട്. മികച്ച മത്സ്യ കർഷകനുള്ള സംസ്ഥാന അവാർഡും വിനിഷിനെ തേടിയെത്തിയിട്ടുണ്ട്. ഇത്തവണത്തെ ചെത്തിപ്പൂവിൻ്റെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു ഉദ്ഘാടനം ചെയ്തു. സ്റ്റാൻസിംഗ് കമ്മറ്റി ചെയർമാൻ അജിതാ മധുകുട്ടൻ പഞ്ചായത്ത് അംഗങ്ങളായ ജസീനാ ഷാജുദ്ദീൻ, കെ ദീപേഷ്, പി.വി. പുഷ്കരൻ, രഞ്ജനാ സുനിൽ,അഭിജിത്ത് ചായ, ഷൈലജാ സതീശൻ, കൃഷി ഓഫീസർ ആർ സിദ്ധാർത്ഥ് എന്നിവരും ചെത്തിപ്പൂ വിളവെടുപ്പിന് എത്തിയിരുന്നു.
Comments ()