ഓണാഘോഷം നടത്തി
വൈക്കം: ടൗൺ റോട്ടറി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി. വൈക്കം നാഗമ്പൂഴിമനയ്ക്ക് സമീപമുള്ള റോട്ടറി ക്ലബ് ഹാളിൽ ക്ലബ്ബ് പ്രസിഡൻ്റ് ഡോ. അനൂപ് രവീന്ദ്രനാഥിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പിന്നണി ഗായിക സൗമ്യനിധീഷാണ് ഓണാഘോഷം ഉദ്ഘാടനം ചെയ്തത്.
മാവേലിയായി വേഷമിട്ട റോട്ടറി ക്ലബ് അംഗം അഡ്വ.പി.എ.സുധീരൻ ഓണസന്ദേശം നൽകി.

റോട്ടറി അസിസ്റ്റൻ്റ് ഗവർണർ ടി.കെ. ശിവപ്രസാദ് ആറ് പുതിയ അഗങ്ങൾക്ക് ക്ലബിൽ അംഗത്വം നൽകി. സെക്രട്ടറി ഡോ. മനോജ്, ചെയർമാൻ എം.ബി. ഉണ്ണികൃഷണൻ, വിൻസെൻ്റ് കളത്തറ, ജീവൻശിവറാം, എം. സന്ദീപ്, ഹരികൃഷ്ണൻ, എൻ.കെ. സെബാസ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ഗാനാലാപനം, തിരുവാതിര തുടങ്ങി വിവിധ കലാമത്സരങ്ങളും നടന്നു. തുടർന്ന് ഓണ സദ്യ നടത്തി. വിജയികൾക്ക് സമ്മാനവിതരണവും നടത്തി.
Comments ()