പി. പ്രദീപ് വെള്ളൂരിൽ പര്യടനം നടത്തി
തലയോലപ്പറമ്പ്: വൈക്കം നിയോജകമണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. പ്രദീപിന്റെ കാല്‍നട പര്യടനം ഇന്ന് വെള്ളൂർ പഞ്ചായത്തിൽ നടന്നു. രാവിലെ തട്ടാവേലി ഭാഗത്ത് നിന്നാണ് പദയാത്ര തുടങ്ങിയത്. പാറയ്ക്കല്‍, വെട്ടിക്കാട്ട്മുക്ക്, വടകര, വരിക്കാംകുന്ന് വഴി ഇരട്ടാണിക്കാവില്‍ രാവിലത്തെ പര്യടനം സമാപിച്ചു. ഉച്ചക്കുശേഷം വെള്ളൂര്‍ പഞ്ചായത്തിന് സമീപത്തുനിന്നാരംഭിച്ച പര്യടനം ചന്ദ്രാമല, മടത്തേടം, പമ്പ് ഹൗസ്, കപ്പേള, കല്ലുങ്കല്‍, പെരുന്തട്ട്, താളലയ തുടങ്ങിയ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് മേവെള്ളൂരിൽ സമാപിച്ചു. എല്‍.ഡി.എഫ് നേതാക്കളായ കെ.ഡി വിശ്വനാഥന്‍, കെ.സി സജി, എം.കെ ഹരിദാസന്‍, പി.പി ഷാജി, എം.കെ രാജേഷ്, വി.എന്‍ ബാബു, എ.കെ രജീഷ്, പി.കെ തങ്കച്ചന്‍, കെ.കെ സുനില്‍കുമാര്‍, ലൂക്ക് മാത്യു, രോഹിത്, ടി.എം റഷീദ്, റഷീദ് കൊട്ടപ്പള്ളി, റെജി അറാക്കല്‍, ടി.വി ബേബി, എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു. വ്യാഴാഴ്ച ടി.വി പുരം പഞ്ചായത്തിലാണ് സ്ഥാനാർഥിയുടെ പര്യടനം. രാവിലെ കണിച്ചേരിയിൽ നിന്നാരംഭിക്കുന്ന പദയാത്ര വൈകിട്ട് പള്ളിപ്രത്തുശ്ശേരിയിൽ സമാപിക്കും.
Comments ()