ശിലാസ്ഥാപനം
വൈക്കം: എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയനും ഉല്ലല ഓംകാരേശ്വരം ദേവസ്വവും ചേർന്ന് വൈക്കം നഗരത്തിൽ കച്ചേരിക്കവലക്ക് സമീപം നിർമ്മിക്കുന്ന മൾട്ടി ഷോപ്പിംഗ് കോംപ്ലക്സിൻ്റെ ശിലാസ്ഥാപനം നാളെ (12.09.2026) രാവിലെ 7.15 നും 8.30 നും മദ്ധ്യേ വൈക്കം യൂണിയൻ പ്രസിഡൻ്റും ഉല്ലല ഓംകാരേശ്വരം ദേവസ്വം പ്രസിഡന്റുമായ പി.വി. ബിനേഷ് നിർവഹിക്കും. യൂണിയൻ സെക്രട്ടറി എം.പി. സെൻ, ഓംകാരേശ്വരം ദേവസ്വം സെക്രട്ടറി കെ.വി. പ്രസന്നൻ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.
Comments ()