സഹൃദയ വേദിയുടെ ഓണാഘോഷം നാളെ
വൈക്കം: വൈക്കം സഹൃദയവേദിയുടെ ഓണാഘോഷം നാളെ നടക്കും. പൂക്കളമിടൽ, കലാ-കായിക മത്സരങ്ങൾ, കുടുംബസംഗമം എന്നീ പരിപാടികളുമായാണ് നാളെ സീതാറാം ഓഡിറ്റോറിയത്തിൽ ഓണാഘോഷം സംഘടിപ്പിക്കുന്നത്. നഗരസഭ ചെയർമാൻ അബ്ദുൽ സലാം റാവുത്തർ ഉദ്ഘാടനം ചെയ്യും വിപ്ലവ ഗായിക പി.കെ മേദിനി വിശിഷ്ടാഥിതിയാകും.

Comments ()