സോഫി സാബു ചക്കനാട്ടിന് പുരസ്കാരം
വൈക്കം: അധ്യാപക ദിനാചരണത്തോടനുബന്ധിച്ച് വൈക്കം ലിസ്യൂ ഇംഗ്ലീഷ് സ്കൂളിലെ സോഫി സാബു ചക്കനാട്ടിന് ഡോ. എ.പി.ജെ. അബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ പുരസ്കാരം ലഭിച്ചു. അധ്യാപനരംഗത്തെ സമർപ്പിത സേവനവും വിവിധ മേഖലകളിലെ ശ്രദ്ധേയമായ പ്രവർത്തനങ്ങളും പരിഗണിച്ചാണ് പുരസ്കാരം നൽകിയത്.
സോഫി സാബു കോട്ടയം ജില്ലയിലെ വൈക്കം ലിസ്യൂ ഇംഗ്ലീഷ് സ്കൂളിൽ 2001 മുതൽ സേവനം ചെയ്തു പോരുന്നു. സോഷ്യൽ സയൻസിൽ ബിരുദാനന്തര ബിരുദം, ലൈബ്രറി ആൻഡ് ഇൻഫോർമേഷൻ സയൻസിൽ ബിരുദം, ബി.എഡ് ആൻഡ് എൻ.സി.സി പ്രീ കമ്മീഷൻ കോഴ്സ് എന്നിവ നേടിയിട്ടുണ്ട്.
Comments ()