Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆
|
Loading Weather...
Follow Us:

ഓർമയിൽ മായാതെ മേഴ്‌സി രവി: അനുസ്മരണം നാളെ

ഓർമയിൽ മായാതെ മേഴ്‌സി രവി: അനുസ്മരണം നാളെ

തലയോലപ്പറമ്പ്: കേരള രാഷ്ട്രിയത്തിലും സാമൂഹ്യ പ്രവർത്തന രംഗത്തും ജ്വലിച്ചു നിന്ന മേഴ്‌സി രവിയുടെ പതിനേഴാമത് ഓർമദിനം സെപ്റ്റംബർ അഞ്ച് രാവിലെ എട്ടിന് തലയോലപ്പറമ്പ് തിരുപുരം രാജീവ് ഗാന്ധി നഗറിൽ നടക്കും.
പുഷ്പാർച്ചനയ്യും അനുസ്മരണ സമ്മേളനവും തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറിയും ലോയേഴ്‌സ് കോൺഗ്രസ്സ് വൈക്കം യൂണിറ്റ് പ്രസിഡൻ്റുമായ അഡ്വ.എസ്. ശ്രീകാന്ത് സോമൻ ഉദ്ഘാടനം ചെയ്യും.
മേഴ്സി രവി അനുസ്‌മരണ സമിതിയുടെ നേതൃത്വത്തിലാണ് അനുസ്‌മരണം സംഘടിപ്പിച്ചിരിക്കുന്നത്.
കെ.എസ്.യുവിലൂടെ രാഷ്ട്രീയ രംഗത്ത് വന്ന മേഴ്‌സി രവി നിയമസഭാ സാമാജിക, കെ.പി.സി.സി. ജനറൽ സെക്രട്ടറി, മഹിളാ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി, ഐ.എൻ.ടി.യു.സി. വനിത വിഭാഗം അഖിലേന്ത്യ പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

മഹിളാ കോൺഗ്രസ്സ് തലയോലപ്പറമ്പ് ബ്ലോക്ക് പ്രസിഡൻ്റ് ഡി. കുമാരി കരുണാകരൻ മുഖ്യപ്രഭാഷണം നടത്തും. മുതിർന്ന കോൺഗ്രസ്സ് നേതാവ് ഇ.കെ. രാധാകൃഷ്ണൻ, കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി വി. സന്തോഷ് ശർമ്മ, ഗ്രാമ പഞ്ചായത്ത് അംഗം നിഷാ ഹരി മോഹൻ, വാർഡ് പ്രസിഡൻ്റ് എൻ.സി. നടരാജൻ, എൻ. വിജയമോഹൻ, പി.എസ്. ഷിജോ, പ്രമോദ് ചാഴൂരാൻ, എം.കെ. വാസുദേവൻ, എൻ. വിദ്യധരൻ, യൂത്ത് കോൺഗ്രസ്സ് വൈക്കം നിയോജക മണ്ഡലം സെക്രട്ടറി ആര്യ കെ. കരുണാകരൻ എന്നിവർ പങ്കെടുക്കും.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും