കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഏരിയ സമ്മേളനം നടത്തി
തലയോലപ്പറമ്പ്: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തലയോലപ്പറമ്പ് ഏരിയ സമ്മേളനം നടത്തി. തലയോലപ്പറമ്പ് കെ.ആർ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ആർ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
രാജ്യത്ത് 15 കോടിയിലധികവും കേരളത്തിൽ അഞ്ച് ലക്ഷത്തോളം ആളുകളും ചെറുകിട വ്യാപാര മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്നുണ്ട്. കുത്തകൾക്ക് സർക്കാരുകൾ ഒത്താശ ചെയ്തുകൊടുക്കുമ്പോൾ ചെറുകിട സംരഭങ്ങൾ നടത്തി ജീവിക്കുന്നവരുടെ തൊഴിലും ജീവിതവുമാണ് നഷ്ടമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സമിതി ഏരിയ പ്രസിഡൻ്റ് പി.ആർ. ദിലീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജോജി ജോസഫ് സംഘടനാ റിപ്പോർട്ടും ഏരിയ സെക്രട്ടറി കെ.ഇ. നെജീബ് പ്രവർത്തന റിപ്പോർട്ടും ഏരിയ ട്രഷറർ പി.എ. റാസി കണക്കും അവതരിപ്പിച്ചു. യോഗത്തിൽ മുതിർന്ന വ്യാപാരികളേയും വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെയും സി.പി.എം ജില്ലാകമ്മറ്റി അംഗം കെ. ശെൽവരാജ് ആദരിച്ചു. ഡോ.സി.എം. കുസുമൻ, പി.വി. ഹരിക്കുട്ടൻ, അന്നമ്മരാജു, വി.ടി. പ്രതാപൻ, പി.എം. ചെറിയാൻ, അബ്‌ദുൾസലിം, എം.കെ. ജയകുമാർ, ശശികുമാർ, എം.ഒ. കുര്യക്കോസ്, ടി.എൻ. റിയാസ്, നവാസ് തുടങ്ങിയവർ പ്രസംഗിച്ചു.
Comments ()