ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി
വൈക്കം: ഉദയനാപുരം മണ്ഡലം രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയും പുനർജനി ആയുർവേദ ആശുപത്രിയും സംയുക്തമായി ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. ഇത്തിപ്പുഴ എസ്എൻഡിപി ഹാളിൽ നടന്ന ക്യാമ്പ് കെ. ബിനിമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോക്ടർ അഞ്ജന വർഗീസ്, ഡോക്ടർ അരുൺ രാജ് എന്നിവരാണ് ക്യാമ്പിൽ രോഗികളെ പരിശോധിച്ചത്. 150 ലധികം പേർ ക്യാമ്പിൽ ചികിൽസ തേടിയെത്തി.

ഉദ്ഘാടന ചടങ്ങിൽ വാർഡ് കോൺഗ്രസ് പ്രസിഡൻറ് സജീവ് ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് പി.ഡി. ജോർജ്, വൈക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് വി. ബിൻസ്, ശ്രീരാമചന്ദ്രൻ, സുജാത, തമ്പി, സുഹേശൻ, പ്രസാദ് പി എന്നിവർ പ്രസംഗിച്ചു.
Comments ()