Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

വൈക്കത്ത് നിരവധി നായ്ക്കളെ കടിച്ച തെരുവ് നായ ചത്തു: പേവിഷ ബാധയെന്ന് സംശയം.

വൈക്കത്ത് നിരവധി നായ്ക്കളെ കടിച്ച തെരുവ് നായ ചത്തു: പേവിഷ ബാധയെന്ന് സംശയം.
വൈക്കം നഗരത്തിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവ് നായ്ക്കൾ.

വൈക്കം: നഗരസഭ പത്താം വാർഡിൽ അണിമംഗലത്ത് റോഡിൽ കഴിഞ്ഞ ദിവസം നിരവധി നായ്ക്കളെ കടിച്ച തെരുവ് നായ ചത്തു. ചത്ത തെരുവ് നായ്ക്ക്  പേവിഷബാധ എന്ന് സംശയം. പേവിഷബാധ സംശയിക്കുന്ന നായ മറ്റു നിരവധി നായ്ക്കളെ കടിക്കുകയും ചെയ്തതോടെ പ്രദേശവാസികളെ ആകെ ഭീതിയിലാണ്. പേവിഷബാധ എന്ന് സംശയിക്കുന്ന തെരുവ് നായ കവിയിൽ മഠം റോഡിൽ അണിമംഗലം ഭാഗത്ത് ഏതാനും ദിവസങ്ങളായി പ്രസവിച്ച് കിടക്കുകയായിരുന്നു. കുട്ടികളുമായി കിടക്കുന്നതിനിടെയാണ് മറ്റ് നിരവധി നായ്ക്കളെ കടിച്ചത്. തുടർന്ന് പരിസരവാസികളുടെ നിരീക്ഷണത്തിലായിരുന്ന നായ ഇന്നലെ വൈകിട്ടോടെ ചത്തു. സംഭവത്തെ തുടർന്ന് നഗരസഭയിൽ നിന്നും ജീവനക്കാർ എത്തി ചത്ത നായയെ പോസ്റ്റുമോർട്ടത്തിനായി തിരുവല്ലയിലുള്ള കേന്ദ്രത്തിൽ എത്തിച്ചു. പരിശോധനാ ഫലം ലഭിച്ചാലെ പേവിഷബാധ സ്ഥിരീകരിക്കാനാകു. അതെ സമയംചത്ത നായയുടെ കടിയേറ്റ മറ്റു നായ്ക്കൾ പ്രദേശത്ത് അലഞ്ഞുതിരിഞ്ഞു നടക്കുകയാണെന്നും ഭീതി മൂലംപുറത്തിറങ്ങാൻ വയ്യാത്ത സാഹചര്യമാണെന്നും പരിസരവാസികൾ പറയുന്നു. വൈക്കം മഹാദേവ ക്ഷേത്ര പരിസരങ്ങളിലും സമീപ പ്രദേശങ്ങളിലും അക്രമകാരികളായ തെരുവ് നായ്ക്കളുടെ രൂക്ഷമായ ശല്യം മൂലം പുലർച്ചെ ക്ഷേത്ര ദർശനത്തിനും പ്രഭാത സവാരിക്കും  ഇറങ്ങാൻ പറ്റാത്ത സ്ഥിതിയിലാണ് വൈക്കം നിവാസികൾ

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും