വൈക്കം ആറാട്ടുകുളങ്ങരയിൽ മരത്തിൻ്റെ ശിഖരം ഒടിഞ്ഞുവീണു; മൂന്ന് വൈദ്യുതി പോസ്റ്റുകൾ തകർന്നു
വൈക്കം: ആറാട്ടുകുളങ്ങര ചാലപ്പറമ്പ്റോഡരുകിലെ മരശിഖരം ഒടിഞ്ഞുവീണു. ഒഴിവായത് വൻദുരന്തം. ഏറെ തിരക്കേറിയ ഇടറോഡിൻ്റെ അരികിൽ നിന്ന കൂറ്റൻ മാവിൻ്റെ ശിഖരമാണ് രാവിലെ എട്ടരയുടെ ഒടിഞ്ഞുവീണത്. 11കെ.വി ലൈൻ കടന്ന് പോകുന്ന മൂന്ന് വൈദ്യുതിപോസ്റ്റുകൾ തകർന്നു. മരശിഖരം ഒടിഞ്ഞുവീണപ്പോൾ വഴിയാത്രക്കാരും വാഹനങ്ങളും ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. റോഡ് അരികിലൂടെ പോയ 11 കെ.വി വൈദ്യുതി ലൈൻ മുകളിലേക്ക് ആണ് മാവിൻ്റെ ശിഖരം വീണത്. വൈദ്യുതി പോസ്റ്റുകൾ തകർന്ന് വൈദ്യുതി കമ്പികളടക്കം റോഡ് അരികിലേക്ക് വീണു. ഇതിനോട് ചേർന്ന് തന്നെ വീടുകൾ ഉണ്ടായിരുന്നെങ്കിലും അപകടം ഒഴിവായി...
ഏറെക്കാലമായി അപകടനിലയിൽ റോഡരുകിൽ നിന്ന രണ്ടു മരങ്ങൾ വെട്ടി മാറ്റണമെന്ന് ആവശ്യം ഉയർന്നിരുന്നു. എന്നാൽ സർക്കാർ വകുപ്പുകൾ ഈ മരങ്ങൾക്ക് നിശ്ചയിച്ച വിലക്ക് മരം വെട്ടാൻ ആളത്താത്തതിനെ തുടർന്നായിരുന്നു നടപടി ഉണ്ടാകാതെ വന്നത്. ഈ കൂറ്റൻ മാവുകളുടെ ശിഖരങ്ങൾ പലതും ദ്രവിച്ച നിലയിലാണ്.ഇങ്ങനെ ദ്രവിച്ചു നിന്ന വലിയ ശിഖരമാണ് ഒടിഞ്ഞുവീണ് അപകടകാരണമായത്. ഫയർഫോഴ്സ് എത്തിയാണ് മരക്കമ്പുകൾവെട്ടി മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്. പ്രദേശത്തെ വൈദ്യുതി ബന്ധം മുടങ്ങിയിരിക്കുകയാണ്.

അപകടകരമായി നിൽക്കുന്ന ഈ മരങ്ങൾ അടിയന്തിരമായി വെട്ടി മാറ്റിയില്ലെങ്കിൽ വൻ ദുരന്തസാധ്യതയാണ് ഇവിടെ ഉള്ളത്.
Comments ()