കിൻഡർ സ്പ്ലാഷ് കിഡ്സ് ഫെസ്റ്റ് സംഘടിപ്പിച്ചു
വൈക്കം: ലെക്കോൾ ചെമ്പകയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന വൈക്കം ശ്രീശങ്കര വിദ്യാലയത്തിൽ കിൻഡർ സ്പ്ലാഷ് കിഡ്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഷെറിൻ സുരേഷ്, സീനിയർ ചോട്ടി ക്വീൻ ജേതാവ് ജാൻവി സിബിൻ, ഭാവസുധ 2026 നാടോടിനൃത്ത വിജയി അനിർവേദ അനിൽ, ജില്ലാ മൗണ്ടൻ സൈക്ലിങ് ചാമ്പ്യൻ സഞ്ജയ് കെ.എസ്. എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കഴിവുകളെയും നേട്ടങ്ങളെയും അനുമോദിച്ച വേദിയിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Comments ()