തുലാവർഷത്തിന് തുടക്കം; സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത
കോട്ടയം: ഉച്ച കഴിയുന്നതോടെ ഇരുളുന്ന മാനം. വൈകിട്ടോടെ ഇടി കുടുക്കം. പിന്നാലെ... അല്ല മിന്നിയും ഇരുണ്ടും മുഴക്കങ്ങളുമായി ഏറെനേരം ഇരമ്പൽ കേൾക്കാം... തുലാവർഷം വരവായി. ഇന്നു മുതൽ തുലാവർഷം ആരംഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിപ്പ് വന്നു കഴിഞ്ഞു. എന്നാൽ മഴ കണ്ടിറങ്ങി തുലാ വർഷ പെയ്ത്തിൽ നനയാൻ നിക്കേണ്ട ഇടിമിന്നലുകൾ ശക്തമാകാനും അപകടകരമാവുമെന്നും മുന്നറിയിപ്പുണ്ട്.

സംസ്ഥാനത്ത് പരക്കെ മഴ കിട്ടും. കണ്ണൂർ, കാസർകോട് ഒഴികെ 12 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ യെലോ അലർട്ടുണ്ട്. മറ്റന്നാൾ 8 ജില്ലകളിൽ യെലോ അലർട്ടുണ്ട്. 18 വരെ മഴ തുടരുമെന്നാണ് പ്രവചനം.വരുന്ന ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയായിരിക്കും ലഭിക്കുക. വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശമുണ്ട് മലയോര മേഖലകളിലും തീരപ്രദേശങ്ങളിലുമുള്ളവർ കുറച്ചു കൂടി ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
Comments ()