പ്രതിഷേധ യോഗം നടത്തി
വൈക്കം: ഗ്യാനേഷ് കുമാർ രാജി വെക്കുക, എസ്.ഐ.ആർ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള മഹിളാ സംഘം വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കത്ത് പ്രതിഷേധ യോഗം സംഘടിപ്പിച്ചു. യോഗം മഹിളാ സംഘം ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാർ ഉദ്ഘാടനം ചെയ്തു. കെ. പ്രിയമ്മ, ജീനാ തോമസ്, സിന്ധു മധുസൂദനൻ, ലേഖ ശ്രീകുമാർ, മായ ഷാജി, കെ.എൻ. രേണുക എന്നിവർ യോഗത്തിൽ സംസാരിച്ചു.
Comments ()