Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆
|
Loading Weather...
Follow Us:

ശ്രീനാരായണഗുരുദേവന്‍ വേദഭാഷ അറിഞ്ഞ ഋഷീശ്വരന: ഡോ. സച്ചിദാനന്ദസ്വാമികള്‍

ശ്രീനാരായണഗുരുദേവന്‍ വേദഭാഷ അറിഞ്ഞ ഋഷീശ്വരന: ഡോ. സച്ചിദാനന്ദസ്വാമികള്‍

വൈക്കം: ശ്രീനാരായണഗുരു കല്‍പ്പകവൃക്ഷ കനിയാണെന്നും അതിലെ ജീവനാംശം ശ്രീനാരായണീയ വിഭാഗങ്ങള്‍ സ്വായത്തമാക്കണമെന്നും ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് ഡോ. സച്ചിദാനന്ദസ്വാമികള്‍ പറഞ്ഞു. ശ്രീനാരായണഗുരുദേവന്‍ വേദഭാഷ അറിഞ്ഞ ഋഷീശ്വരന്‍ ആണെന്നും ആ മഹത്വം ഓരോ ശ്രീനാരായണിയരും ഉള്‍ക്കൊള്ളണമെന്നും സച്ചിദാനന്ദസ്വാമികള്‍ പറഞ്ഞു.

ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിന്റെ നേതൃത്വത്തില്‍ വൈക്കം ഉദയനാപുരം ശ്രീനാരായണ കേന്ദ്രത്തില്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന 444-ാമത് ശ്രീ നാരായണ ദിവ്യപ്രബോധനവും, ധ്യാനവും ഉദ്ഘാടനം ചെയ്ത് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആശ്രമം കാര്യദര്‍ശി ആര്യാനന്ദ ദേവി, ചെയരമാന്‍ പി.എസ്. ബാബുറാം, ജനറല്‍ കണ്‍വീനര്‍ ആനന്ദ് കെ. ഉദയന്‍, ചീഫ് കോഡിനേറ്റര്‍ പി. കമലാസനന്‍, വൈസ് ചെയര്‍മാന്‍ വിനോഭായ്, ജോയിന്റ് കൺവീനര്‍ ശിവപ്രസാദ്, സരള രാഘവന്‍, ഷീലകുമാരി, സുന്ദരന്‍ പൗര്‍ണ്ണമി,  കെ.എസ്. ഹരിദാസ്, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജു എന്നിവര്‍ പ്രസംഗിച്ചു. ദേശീയപുരസ്‌കാര ജേതാവ് ഗായിക ഡോ. വൈക്കം വിജയലക്ഷ്മിയെ സമ്മേളനവേദിയില്‍ ആദരിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും