വിവിധ അപകടങ്ങളിൽ രണ്ട് പേർക്കു പരിക്കേറ്റു
പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു ഓട്ടോറിക്ഷ ഡ്രൈവർ കരൂർ സ്വദേശി ഉലഹന്നാൻ ജോസഫിനു (78) പരിക്കേറ്റു. രാവിലെ 10.30യോടെ പാലാ ഭാഗത്തു വച്ചായിരുന്നു അപകടം. ഇന്നലെ വൈകിട്ടു പൊൻകുന്നത്തു വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ റാന്നി സ്വദേശിനി അഞ്ജലി പ്രകാശിനു (35) പരിക്കേറ്റു.
Comments ()