വിവിധ അപകടങ്ങളിൽ 4 പേർക്ക് പരിക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് പാമ്പാടി സ്വദേശികളായ തോമസ് (66), കുഞ്ഞുമണി (73), മോളി (66) എന്നിവർക്ക് പരിക്കേറ്റു. രാവിലെ പാമ്പാടി ടൗണിന് സമീപമായിരുന്നു അപകടം. വാഗമണ്ണിൽ വച്ച് ഇന്നലെ വൈകിട്ട് ജീപ്പിൽ ട്രക്കിങ്ങിനിടെ ജീപ്പിൻ്റെ കമ്പിയിൽ തല ഇടിച്ച് ചാലക്കുടി സ്വദേശി ശീതളിന് (19) പരിക്കേറ്റു.
Comments ()