Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മൂവാറ്റുപുഴയാർ തീരത്ത് വീണ്ടും മാലിന്യ നിക്ഷേപം: പരാതിപ്പെട്ടിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ ◆ നാവിൽ അക്ഷരമാധുര്യം നുകർന്ന് കുരുന്നുകൾ; സരസ്വതീ ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു ◆ ചരിത്രത്തിലെ ഏറ്റവും വലിയ തുക: വൈക്കം നഗരസഭയ്ക്ക് 7.19 കോടി രൂപയുടെ വികസന ഫണ്ട് ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ മൂവാറ്റുപുഴയാർ തീരത്ത് വീണ്ടും മാലിന്യ നിക്ഷേപം: പരാതിപ്പെട്ടിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ ◆ നാവിൽ അക്ഷരമാധുര്യം നുകർന്ന് കുരുന്നുകൾ; സരസ്വതീ ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു ◆ ചരിത്രത്തിലെ ഏറ്റവും വലിയ തുക: വൈക്കം നഗരസഭയ്ക്ക് 7.19 കോടി രൂപയുടെ വികസന ഫണ്ട് ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆
|
Loading Weather...
Follow Us:

കാർഗിൽ ധീര ബലിദാനി എം.ആർ പ്രദീപിന് വൈക്കത്ത് സ്മരണാഞ്ജലി

കാർഗിൽ ധീര ബലിദാനി എം.ആർ പ്രദീപിന് വൈക്കത്ത് സ്മരണാഞ്ജലി

​വൈക്കം: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച കാർഗിൽ ധീര ബലിദാനി എം.ആർ പ്രദീപിന്റെ വൈക്കത്തുള്ള സ്മൃതി മണ്ഡപത്തിൽ സ്മരണാഞ്ജലി അർപ്പിച്ചു. ബി.ജെ.പി നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിലാണ് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചത്.

​മുൻ എം.എൽ.എ കെ. അജിത്ത്, ബി.ജെ.പി വെസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാൽ എന്നിവർ പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി. ചടങ്ങിൽ എൻ.കെ ശശികുമാർ, ധീര ബലിദാനി എം.ആർ പ്രദീപിന്റെ സഹോദരങ്ങളായ എം.ആർ ശരവണൻ, എം.ആർ മണി, കൂടാതെ ലേഖ അശോക്, വാസൻ തുടങ്ങി നിരവധി പേർ സന്നിഹിതരായിരുന്നു. മാതൃരാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ധീരജവാന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചാണ് സ്വാതന്ത്ര്യദിനത്തിൽ നേതാക്കൾ സ്മരണാഞ്ജലി നടത്തിയത്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും