Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നാവിൽ അക്ഷരമാധുര്യം നുകർന്ന് കുരുന്നുകൾ; സരസ്വതീ ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു ◆ ചരിത്രത്തിലെ ഏറ്റവും വലിയ തുക: വൈക്കം നഗരസഭയ്ക്ക് 7.19 കോടി രൂപയുടെ വികസന ഫണ്ട് ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ നാവിൽ അക്ഷരമാധുര്യം നുകർന്ന് കുരുന്നുകൾ; സരസ്വതീ ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു ◆ ചരിത്രത്തിലെ ഏറ്റവും വലിയ തുക: വൈക്കം നഗരസഭയ്ക്ക് 7.19 കോടി രൂപയുടെ വികസന ഫണ്ട് ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆
|
Loading Weather...
Follow Us:

മലയാളികൾ ഓണാഘോഷ തിരക്കിലേക്ക്

മലയാളികൾ ഓണാഘോഷ തിരക്കിലേക്ക്

തൃപ്പൂണിത്തുറ: അത്തം പിറന്നു. മലയാളികൾ ഓണാഘോഷ തിരക്കിലേക്ക്.
ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച്‌ തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങൾക്ക് തുടക്കമായി. പുലർച്ചെ അഞ്ചിന് അത്തം ഉണർത്തൽ നടന്നു. രാവിലെ 9 ഗവ.ബോയ്സ് ഹൈസ്കൂളിലെ അത്തം നഗറില്‍ മുഖ്യമന്ത്രി വി.ഡി. സതീശൻ ഘോഷയാത്ര ഉദ്ഘാടനം ചെയ്യതതോടെ കേരളത്തിലെ ഓണാഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമായി.

ദീപക് ജോയ് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രി അനൂപ് ജേക്കബ് അത്തപ്പതാകയുയർത്തും. എം.പിമാരായ ഹൈബി ഈഡൻ, ഫ്രാൻസിസ് ജോർജ്, കളക്ടർ ജി. പ്രിയങ്ക തുടങ്ങിയവർ മുഖ്യാതിഥികളാകും. തുടർന്ന് ഓണാഘോഷങ്ങളുടെ വിളംബരം കുറിച്ച്‌ നടൻ ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ ഘോഷയാത്ര രാജനഗരിയിലേയ്ക്കിറങ്ങും. ഘോഷയാത്ര രാജനഗരിയിലേയ്ക്കിറങ്ങുന്നതോടെ അത്ത പൂക്കള മത്സരം ആരംഭിയ്ക്കും.

വൈകിട്ട് നാലിന് പോരൂർ ഉണ്ണിക്കൃഷ്ണൻ, ഉദയൻ നമ്പൂതിരി, ചിറയ്ക്കല്‍ നിധീഷ് എന്നിവരുടെ തൃത്തായമ്പകയ്ക്ക് ശേഷം, ലായം കൂത്തമ്പലത്തില്‍ കലാസന്ധ്യ ശ്രീകാന്ത് മുരളി ഉദ്ഘാടനം ചെയ്യും. 7.30ന് പിന്നണി ഗായകൻ അതുല്‍ നറുകര നയിക്കുന്ന മ്യൂസിക് ബാൻഡ്. 17ന് വൈകിട്ട് അഞ്ചിന് മാർഗി മധുവിന്റെ ചാക്യാർക്കൂത്ത്, 6 ന് നടി ആശാ ശരത്തിന്റെ ആശാനടനം.18ന് വൈകിട്ട് അഞ്ചിന് കർണശപഥം കഥകളി. 19ന് വൈകിട്ട് അഞ്ചിന് ബിആർസി വിദ്യാർഥികള്‍ അവതരിപ്പിക്കുന്ന കലാവിരുന്ന്, 6.30ന് കൗണ്‍സിലർമാരുടെ കലാപരിപാടികള്‍.

20ന് വൈകിട്ട് ആറിന് ആലപ്പുഴ സംസ്കൃതിയുടെ വിഷ്വല്‍ ഗാനമാലിക ഹൃദയ ഗീതങ്ങള്‍. രാത്രി എട്ടിന് തിരുവനന്തപുരം അജന്ത തിയറ്ററിന്റെ നാടകം വംശം. 21ന് വൈകിട്ട് 4.30ന് വേള്‍ഡ് ഓഫ് വിസിലേഴ്സ് അസോസിയേഷന്റെ വിസില്‍ വിസ്മയ, ആറിന് ആർഎല്‍വി ജോളി മാത്യുവിന്റെ നൃത്തസന്ധ്യ, രാത്രി എട്ടിന് നാട്ടുപൊലിമ കാഞ്ഞൂരിന്റെ നാടൻ പാട്ട്. 22ന് വൈകിട്ട് അഞ്ചിന് ആർ.എല്‍.വി ടി.ആർ. ധർമതീർത്ഥന്റെ നാദലയ – എ മ്യൂസിക്കല്‍ ജേണി വിത്ത് വീണ. രാത്രി ഏഴിന് മട്ടാഞ്ചേരി കൊച്ചി മുസരിസ് കള്‍ച്ചറല്‍ ഫെസ്റ്റിന്റെ ഫോക് ഫ്യൂഷൻ ഡി.ജെ.

23ന് വൈകിട്ട് 5.30ന് ഡോ. കെ. കൃഷ്ണകുമാർ, ബിന്നി കൃഷ്ണകുമാർ എന്നിവരുടെ സംഗീതക്കച്ചേരി, രാത്രി 7.30ന് കൊച്ചിൻ ഗിന്നസിന്റെ ഗാനമേള. 24ന് വൈകിട്ട് 4.30ന് ആദർശ് സ്കൂള്‍ അവതരിപ്പിക്കുന്ന കലാവിരുന്ന്, ആറിന് ആർ.എല്‍.വി ഡോ. എസ്. ശാലിനിയുടെ മോഹിനിയാട്ടം, രാത്രി ആഷ്ബൈല്‍ പീറ്ററിന്റെ ഗസല്‍. 25ന് രാവിലെ ഒന്പതിന് മഹാത്മാ ലൈബ്രറിയുടെ കരോക്കെ ഗാനമേള, 11ന് അമരഗാന സല്ലാപം, വൈകിട്ട് നാലിന് കെ. വിശ്വംഭരന്റെ വിസില്‍ സംഗീതം, അഞ്ചിന് തൃപ്പൂണിത്തുറ തേജോമയി ഡാൻസ് സ്റ്റുഡിയോയുടെ നൃത്തം, 6.30ന് ആവിർഭവും സംഘവും അവതരിപ്പിക്കുന്ന ഗാനമേള.
അത്താഘോഷങ്ങള്‍ക്ക് തുടക്കമിട്ട് 15ന് വൈകിട്ട് ഹില്‍പാലസില്‍ നിന്നും അത്ത പതാക അത്തം നഗറിലേയ്ക്കെത്തും. തുടർന്ന് വൈകിട്ട് ആറിന് രാമമംഗലം ഷഡ്കാല ഗോവിന്ദ മാരാർ സ്മാരക കലാക്ഷേമ സമിതി അവതരിപ്പിക്കുന്ന മലയാള കവിതകളുടെ രംഗാവിഷ്കാരം രസസഞ്ചാര, രാത്രി എട്ടിന് തൃപ്പൂണിത്തുറ ആപ്പില്‍കാർട്ട് തിയറ്ററിന്റെ ഗുരുവായൂരില്‍ ഒരു രാത്രി നാടകവും അരങ്ങേറും.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും