വൈക്കം ഉപജില്ല സ്കൂൾ ചെസ് മത്സരങ്ങൾക്ക് തുടക്കമായി
വൈക്കം: സെന്റ് ലിറ്റിൽ തെരേസാസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വൈക്കം ഉപജില്ല സ്കൂൾ ചെസ് മത്സരങ്ങൾക്ക് തുടക്കമായി. വിദ്യാഭ്യാസ ജില്ലാ സ്പോർട്സ് സെക്രട്ടറി സി.ജി. മിനിയുടെ നേതൃത്വത്തിലായിരുന്നു ടൂർണമെന്റ് സംഘടിപ്പിച്ചത്. ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള നിരവധി താരങ്ങൾ മാറ്റുരച്ച ടൂർണമെന്റിലെ മത്സരങ്ങൾ ഫിഡെ റേറ്റഡ് താരം സുജിത് എം. ഉണ്ണിയാണ് നിയന്ത്രിച്ചത്.

വൈക്കം എ.ഇ.ഒ കെ.സി. ദീപ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ ഡോക്ടർ ബർക്കുമാൻസ് കൊടയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിൽവിതോമസ്, അധ്യാപകരായ സിസ്റ്റർ റിൻസി അൽഫോൺസ്, എലിസബത്ത് ജോസഫ്, റിബിൻബാബു തുടങ്ങിയവർ പ്രസംഗിച്ചു.
Comments ()