Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നാട്ടിലെ താരങ്ങൾക്ക് ആദരം മരങ്ങളെയും മനുഷ്യരെയും സ്നേഹിക്കാൻ പുതിയ തലമുറ പഠിക്കണം: അനൂപ് ചന്ദ്രൻ വേനലിൻ്റെ വസന്തം: ലെനിൻ ബാലവേദി ബാലോത്സവം തുടങ്ങി പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് നാട്ടിലെ താരങ്ങൾക്ക് ആദരം മരങ്ങളെയും മനുഷ്യരെയും സ്നേഹിക്കാൻ പുതിയ തലമുറ പഠിക്കണം: അനൂപ് ചന്ദ്രൻ വേനലിൻ്റെ വസന്തം: ലെനിൻ ബാലവേദി ബാലോത്സവം തുടങ്ങി പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്
|
Loading Weather...
Follow Us:

എൽ.ഐ.സി. ഏജൻ്റ്സ് ഫെഡറേഷൻ വൈക്കം ബ്രാഞ്ച് സമ്മേളനവും തിരഞ്ഞെടുപ്പും നടത്തി

എൽ.ഐ.സി. ഏജൻ്റ്സ് ഫെഡറേഷൻ വൈക്കം ബ്രാഞ്ച് സമ്മേളനവും തിരഞ്ഞെടുപ്പും നടത്തി
എൽ.ഐ.സി. ഏജൻ്റ്സ് ഫെഡറേഷൻ വൈക്കം ബ്രാഞ്ച് സമ്മേളനം കോട്ടയം ഡിവിഷണൽ ട്രഷറർ ബിജു ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: എൽ.ഐ.സി. ഏജൻ്റ്സ് ഫെഡറേഷൻ വൈക്കം ബ്രാഞ്ച് സമ്മേളനം നടത്തി. വൈക്കം എൻ.എസ്. എസ്. ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കോട്ടയം ഡിവിഷണൽ ട്രഷറർ ബിജു ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻ്റ് ആർ. വിജയകുമാർ അധ്യക്ഷത വഹിച്ചു. ഇൻഷുറൻസ് മേഖലയിൽ നിന്നും ജി.എസ്.ടി. എടുത്ത് കളഞ്ഞത്  സംഘടന നിരന്തരമായി നടത്തിയ ശക്തമായ പോരാട്ടത്തിലൂടെയാണെന്ന് മുഖ്യ പ്രഭാഷണം നടത്തി കോട്ടയം ഡിവിഷണൽ ട്രസ്റ്റി എൻ.ഒ. ജോർജ് പറഞ്ഞു. എൻ.ജി. ബാലചന്ദ്രൻ, കെ.ആർ. ശേഖരൻ, പി.ജി. ത്രിഗുണസെൻ, പ്രേമാനന്ദ റാവു, സാലമ്മ വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് പ്രശസ്ത എൽ.ഐ.സി. ഏജൻസ് ട്രെയിനർ ഹരീഷ് കുമാർ പഠന ക്ലാസ് നയിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഏജന്റമാരുടെ കുട്ടികളെയും എം.ഡി.ആർ.ടി. കരസ്ഥമാക്കിയ ഏജൻ്റുമാരേയും ചടങ്ങിൽ ആദരിച്ചു. പുതിയ ഭാരവാഹികളായി കെ.വി. സിറിയക്ക് (പ്രസിഡൻ്റ്), കെ.എസ്. ഉണ്ണികൃഷ്ണൻ (സെക്രട്ടറി) എന്നിവരടങ്ങുന്ന 15 അംഗ കമ്മറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും