സംഗമം റസിഡൻ്റ്സ് അസോസിയേഷൻ സാതന്ത്ര്യ ദിനം ആഘോഷിച്ചു
വൈക്കം: തെക്കേനട സംഗമം റസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഇൻഡ്യയുടെ 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.മുതിർന്ന അംഗം ദാമോദരൻ പിള്ള ദേശീയപതാക ഉയർത്തി. സംഗമം പ്രസിഡൻ്റ് ഇ.എൻ. ഹർഷകുമാർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ദേശീയ ഗാനാലാപനവും പതാക വന്ദനവും നടത്തി. ജയചന്ദ്ര കമ്മത്ത്, ഗിരീഷ് ജി. നായർ, പി.സി. മാത്തുക്കുട്ടി, ശ്യാമളവിജയൻ, സി. ബി. ചന്ദ്രമോഹനൻ, മാലതി മോഹൻ, ഗിരിജ പി നായർ, പി.ടി. അനിൽകുമാർ, ജലജ ദാമോദരൻ, തുടങ്ങിയവർ പ്രസംഗിച്ചു. സംഗമം സെക്രട്ടറി എസ്. സുധീഷ് സ്വാഗതവും ട്രഷറർ വി. ബിനിൽ കുമാർ നന്ദിയും പറഞ്ഞു. തുടർന്ന് മധുര പലഹാര വിതരണവും ദേശഭക്തിഗാനാലാപനവും നടന്നു.
Comments ()