Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആലപ്പുഴയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം പോരാട്ടവീര്യത്തിന്റെ സ്മരണ പുതുക്കി മെയ് 1 വെള്ളൂരിൽ കറവപശു മരിച്ച നിലയിൽ നാട്ടിലെ താരങ്ങൾക്ക് ആദരം മരങ്ങളെയും മനുഷ്യരെയും സ്നേഹിക്കാൻ പുതിയ തലമുറ പഠിക്കണം: അനൂപ് ചന്ദ്രൻ വേനലിൻ്റെ വസന്തം: ലെനിൻ ബാലവേദി ബാലോത്സവം തുടങ്ങി പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് ആലപ്പുഴയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം പോരാട്ടവീര്യത്തിന്റെ സ്മരണ പുതുക്കി മെയ് 1 വെള്ളൂരിൽ കറവപശു മരിച്ച നിലയിൽ നാട്ടിലെ താരങ്ങൾക്ക് ആദരം മരങ്ങളെയും മനുഷ്യരെയും സ്നേഹിക്കാൻ പുതിയ തലമുറ പഠിക്കണം: അനൂപ് ചന്ദ്രൻ വേനലിൻ്റെ വസന്തം: ലെനിൻ ബാലവേദി ബാലോത്സവം തുടങ്ങി പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്
|
Loading Weather...
Follow Us:

ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ കാണാതായതായി സംശയം: പോലിസും പ്രദേശവാസികളും മണിക്കൂറുകളോളം മുൾമുനയിൽ.

ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ കാണാതായതായി സംശയം: പോലിസും പ്രദേശവാസികളും മണിക്കൂറുകളോളം മുൾമുനയിൽ.
യുവതിയെ നാട്ടുകാർ ചേർന്ന് മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയപ്പോൾ


തലയോലപ്പറമ്പ്: ഇതര സംസ്ഥാന തൊഴിലാളിയായ യുവതി മൂവാറ്റുപുഴയാറിൻ്റെ  തുരുത്തേൽ ഭാഗത്ത് കാണാതായതായി ഭർത്താവിൻ്റെ സംശയത്തെ തുടർന്ന് പോലിസും പ്രദേശവാസികളും മണിക്കൂറുകളോളം പുഴയിലും മറ്റും തിരച്ചിൽ നടത്തി മുൾമുനയിലായി.ഒടുവിൽ ബന്ധുവീട്ടിൽ പോയ യുവതിയെ നാട്ടുകാർ ചേർന്ന് മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയതോടെ ഭീതി അകന്നു. ഞായറാഴ്ച വൈകിട്ട് 5.30 ഓടെ മറവൻതുരുത്ത് പഞ്ചായത്തിൽ തുരുത്തേൽ ഭാഗത്താണ് സംഭവം. തുരുത്തേൽ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശി ധർമ്മരാജിൻ്റെ ഭാര്യ സഞ്ജു (35)നെയാണ് കാണാതായത്. കൂലിപ്പണിക്കാരനായ ഭർത്താവ് വൈകിട്ട് വീട്ടിൽ എത്തിയപ്പോൾ ഭാര്യയെ കാണാതാവുകയായിരുന്നു. സമീപത്തെ പുഴവക്കിൽ ഇവർ ഉടുക്കുന്ന സാരി കിടക്കുന്നത് കണ്ടതോടെ പുഴയിൽ കാണാതായതായി സംശയം ഉയർന്നത്. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് യുവതിയെ ബന്ധുവിൻ്റെ കൂടെ രാത്രി 8 മണിയോടെ പാലാം കടവ് ഭാഗത്ത് വച്ച് നാട്ടുകാർ കണ്ടെത്തുന്നത്. തുടർന്ന് ഭർത്താവിനൊപ്പം പറഞ്ഞയക്കുകയായിരുന്നു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും