Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വെള്ളൂരിൽ കറവപശു മരിച്ച നിലയിൽ നാട്ടിലെ താരങ്ങൾക്ക് ആദരം മരങ്ങളെയും മനുഷ്യരെയും സ്നേഹിക്കാൻ പുതിയ തലമുറ പഠിക്കണം: അനൂപ് ചന്ദ്രൻ വേനലിൻ്റെ വസന്തം: ലെനിൻ ബാലവേദി ബാലോത്സവം തുടങ്ങി പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് വെള്ളൂരിൽ കറവപശു മരിച്ച നിലയിൽ നാട്ടിലെ താരങ്ങൾക്ക് ആദരം മരങ്ങളെയും മനുഷ്യരെയും സ്നേഹിക്കാൻ പുതിയ തലമുറ പഠിക്കണം: അനൂപ് ചന്ദ്രൻ വേനലിൻ്റെ വസന്തം: ലെനിൻ ബാലവേദി ബാലോത്സവം തുടങ്ങി പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്
|
Loading Weather...
Follow Us:

കാണാതായ വിദ്യാർത്ഥിയെ മരിച്ചനിലയിൽ കണ്ടെത്തി

കാണാതായ വിദ്യാർത്ഥിയെ മരിച്ചനിലയിൽ കണ്ടെത്തി

വൈക്കം: വൈക്കത്ത് നിന്നും ഇന്നലെ മുതൽ കാണാതായ 10-ാം ക്ലാസ് വിദ്യാർഥിയെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉദയനാപുരം വൈക്കപ്രയാർ ആതപ്പള്ളിയിൽ വീട്ടിൽ മനു, ദീപ ദമ്പതികളുടെ മകനും വല്ലകം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയുമായ കാർത്തിക്. എം. മനു (15) വിനെയാണ് തണ്ണീർമുക്കം ബണ്ട് ഭാഗത്ത് വേമ്പനാട്ട് കാലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെച്ചൂർ അംബികാ മാർക്കറ്റിന് സമീപം അമ്മയ്ക്കും ചേട്ടനോടുമൊപ്പം വാടകയ്ക്ക്  താമസിച്ചു വരികയായിരുന്നു. ചൊവ്വാഴ്ച രാവിലെ 8 മണിയോടെ സ്കൂളിൽ പോകുന്നുവെന്നും പറഞ്ഞ് വെച്ചൂർ ശാസ്തക്കുളം ഭാഗത്തുള്ള അമ്മയുടെ കുടുംബവീട്ടിൽ നിന്ന്  അമ്മയുടെ അനുജത്തിയോടൊപ്പം കാറിൽ  വൈക്കം ദളവാക്കുളം ബസ്റ്റാൻഡിൽ വന്നിറങ്ങുകയും സ്കൂളിലേക്ക് പോകാതെ കാണാതാവുകയുമായിരുന്നു. സ്കൂൾ സമയം കഴിഞ്ഞ് വൈകിട്ട് തിരികെ വരാത്തതിനെ തുടർന്ന് ബന്ധുക്കൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താതെ വന്നതോടെ വൈക്കം പോലീസിൽ പരാതി നൽകിയിരുന്നു. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കിയ നിലയിലായിരുന്നു.  ഓണപ്പരീക്ഷയ്ക്ക് മാർക്ക് കുറയുമോ എന്ന ആശങ്ക കുട്ടിക്ക് ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. അച്ഛനും അമ്മയും കുറച്ച് കാലമായി പിണങ്ങിയിരുക്കുന്നതിനാൽ അമ്മയോടും ചേട്ടനോടും ഒപ്പമാണ് വിദ്യാർഥി താമസിച്ചിരുന്നത്. കുട്ടിയെ കാണാതായ സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണ നടത്തുന്നതിനിടെയാണ് ഇന്ന് രാവിലെ തണ്ണീർമുക്കം ബണ്ടിന് സമീപം കായലരികത്ത് വിദ്യാർഥിയുടെ സ്കൂൾ ബാഗും ചെരുപ്പും കണ്ടെത്തിയത്. സംശയത്തെ തുടർന്ന് ഫയർഫോഴ്സ് അംഗങ്ങൾ നടത്തിയ തിരച്ചിലിൽ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.  മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വൈക്കം പോലിസ് മേൽനടപടികൾ സ്വീകരിച്ചു. സഹോദരൻ - മധു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും