Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എസ്. ശ്രീജിത്ത് ഡി.ജി.പി സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് എസ്. ശ്രീജിത്ത് ഡി.ജി.പി സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന്
|
Loading Weather...
Follow Us:

പിണറായിസത്തിന്റെ തകർച്ച: വിഎസിനോടും കോടിയേരിയോടും കാട്ടിയ ചതിക്ക് കാലം കാത്തുവെച്ച കാവ്യനീതി

പിണറായിസത്തിന്റെ തകർച്ച: വിഎസിനോടും കോടിയേരിയോടും കാട്ടിയ ചതിക്ക് കാലം കാത്തുവെച്ച കാവ്യനീതി

വൈക്കം: കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ ദശാബ്ദങ്ങളായി അപ്രമാദിത്യം പുലർത്തിയിരുന്ന സിപിഎം കോട്ടകൾ തകർന്നു വീഴുമ്പോൾ, അത് കേവലം ഒരു തിരഞ്ഞെടുപ്പ് പരാജയമല്ല, മറിച്ച് അഹങ്കാരത്തിന്റെയും ചതിയുടെയും രാഷ്ട്രീയത്തിന് ജനങ്ങൾ നൽകിയ കനത്ത തിരിച്ചടിയാണ്. പാർട്ടിയെ ജനകീയമാക്കിയ മുതിർന്ന നേതാക്കളോടുള്ള അവഗണനയും ഭരണകൂടത്തിന്റെ ധാർഷ്ട്യവും ഒരു പ്രസ്ഥാനത്തിന്റെ ആത്മാവിനെ എങ്ങനെയൊക്കെ മുറിവേൽപ്പിച്ചു എന്നതിന്റെ സാക്ഷ്യപത്രമാണ് കേരളത്തിലെ ജനവിധി.

​വി.എസ്. അച്യുതാനന്ദൻ എന്ന ജനകീയ പോരാളിയുടെ അന്ത്യയാത്രയിൽ പോലും സഖാക്കളെ അകറ്റി നിർത്തിയതും പ്രതിസന്ധികളിൽ പാർട്ടിയെ നയതന്ത്രജ്ഞതയോടെ നയിച്ച കോടിയേരി ബാലകൃഷ്ണന്റെ ഭൗതികദേഹം എ.കെ.ജി സെന്ററിൽ പൊതുദർശനത്തിന് വെക്കാതിരുന്നതും അണികൾക്കിടയിൽ നീറിപ്പുകഞ്ഞ രോഷത്തിന്റെ അഗ്നിയായി മാറി. ഈ മഹാരഥന്മാരോട് പിണറായി വിജയനും എം.വി. ഗോവിന്ദനും കാട്ടിയ അവഗണന ചരിത്രം മാപ്പുനൽകാത്ത വഞ്ചനയായാണ് ജനങ്ങൾ വിലയിരുത്തുന്നത്. പ്രസ്ഥാനത്തെ ഒരു കോർപ്പറേറ്റ് കമ്പനിയായി അധഃപതിപ്പിച്ച നേതൃത്വത്തിന് സ്വന്തം തട്ടകമായ ധർമ്മടത്ത് പോലും അടിതെറ്റിയത് കാലം കാത്തുവെച്ച കാവ്യനീതിയാണ്.

​പാർട്ടി കോട്ടകളെന്ന് വിശ്വസിച്ചിരുന്ന പയ്യന്നൂരും തളിപ്പറമ്പും വിമതർ പിടിച്ചടക്കികിയപ്പോൾ മട്ടന്നൂരും കല്യാശേരിയും കൂത്തുപറമ്പും ആടിയുലഞ്ഞു. പാർട്ടിയും ഭരണകൂടവും പിണറായി വിജയൻ എന്ന വ്യക്തിയിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെട്ട 'പിണറായിസം' അതിന്റെ അന്ത്യം കുറിക്കുമ്പോൾ സാധാരണക്കാരെ വഞ്ചിച്ച ഒരു ഭരണകൂടത്തിന്റെ പതനമാണ് ദൃശ്യമാകുന്നത്. സ്വന്തം മണ്ഡലത്തിൽ പോലും വോട്ടർമാരുടെ വിശ്വാസം സംരക്ഷിക്കാൻ കഴിയാത്തവർക്ക് എങ്ങനെ ഒരു സംസ്ഥാനം ഭരിക്കാനാകുമെന്ന ചോദ്യം പ്രസക്തമാകുന്നു.

​പാർട്ടിയെ കുടുംബസ്വത്താക്കി മാറ്റാനും എതിർശബ്ദങ്ങളെ അടിച്ചമർത്താനും ശ്രമിച്ച പിണറായിയുടെയും എം.വി. ഗോവിന്ദന്റെയും നീക്കങ്ങൾ ജനവിധിക്ക് മുന്നിൽ നിഷ്പ്രഭമായി. നേതാക്കളുടെ പോരാട്ടവീര്യവും സ്നേഹവും ഇല്ലാതാക്കി ധിക്കാരം പ്രതിഷ്ഠിച്ച പിണറായി വിജയനെ കേരളം തിരസ്കരിക്കുകയാണ്. തിരുത്തൽ ശക്തികൾ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ഉദയം ചെയ്തത് യു.ഡി.എഫ് തരംഗത്തിന് കരുത്തുപകർന്നു. ജനകീയത നഷ്ടപ്പെട്ട സി.പി.എമ്മിന്റെ ഈ തകർച്ച കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായി മാറുകയാണ്. വഞ്ചനയ്ക്കും അഹങ്കാരത്തിനും അറുതിയാകുമ്പോൾ പിണറായിസത്തിന്റെ അസ്തമയം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് വഴിതുറക്കുന്നു. പിണറായി വിജയൻ എന്ന ഏകാധിപതി അധികാരമെല്ലാം തന്നിലേക്ക് മാത്രമായി കേന്ദ്രീകരിച്ചപ്പോൾ ഭരണത്തിൽ ഒന്നും ചെയ്യാനില്ലാതെ പിണറായിയുടെ മരുമകനും ചില 'ഡീലർ' മാരുമൊഴികെയുള്ള മന്ത്രിമാർ മന്ത്രി സ്ഥാനം സുഖജീവിതത്തിന് മാത്രമാക്കി, പിണറായിയുടെ സ്തുതിപാഠകരായി, ജനങ്ങളുടെ മുന്നിൽ കോമാളികളായി. അവരിൽ മിക്കവരും ജനങ്ങളാൽ തിരസ്കരിക്കപ്പെട്ടു. കേരളത്തിൻ്റെ മുഴുവൻ 'മാഷ് ' എം.വി.ഗോവിന്ദൻ പറയുന്ന വിവരക്കേടുകളും വിഢിത്തരങ്ങളും ജനം വിലയിരുത്തുന്നുണ്ടാരുന്നു എന്നും വ്യക്തമായി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും