വൈക്കത്ത് കർക്കിടക വാവുബലി തർപ്പണം നടന്നു: ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്
എസ്. സതീഷ്കുമാർ
വൈക്കം: പിതൃമോക്ഷ പ്രാപ്തിയ്ക്കായി കർക്കിടക വാവുബലി വൈക്കത്തെ വിവിധ ക്ഷേത്രങ്ങളിൽ നടന്നു. പുലർച്ചെ നാലു മുതൽ കർക്കിടക വാവുബലി തർപ്പണത്തിനായി ക്ഷേത്രാങ്കണങ്ങളിൽ തിരക്കേറി. കർക്കിടക വാവുബലിയോടനുബന്ധിച്ച് ക്ഷേത്രങ്ങളിൽ ബലിതർപ്പണത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. തുറുവേലിക്കുന്ന് ധ്രുവപുരം മഹാദേവ ക്ഷേത്രത്തിൽ ബലി തർപ്പണത്തിനായി എറെ തിരക്കാണ് ആനുഭവപ്പെട്ടത്.
തുറുവേലിക്കുന്ന് ധ്രുവപുരം മഹാദേവ ക്ഷേത്രത്തിൽ പുലർച്ചെ അഞ്ചിനാണ് ബലിതർപ്പണം ആരംഭിച്ചത്. ക്ഷേത്രം മേൽശാന്തി സിബിൻ ശാന്തി പൂജാ കർമ്മങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്രത്തിൽ പ്രത്യേക പിതൃ നമസ്കാര പൂജകൾ നടന്നു. എസ്.എൻ.ഡി.പി യോഗം127ാം നമ്പർ പടിഞ്ഞാറെക്കര ശാഖ പ്രസിഡൻ്റ് കെ. ദിവാകരൻ, സെക്രട്ടറി കെ.ജി. രാമചന്ദ്രൻ , വൈസ് പ്രസിഡൻ്റ് എം.വി. ബിനേഷ്, കമ്മറ്റി അംഗങ്ങളായ കെ. രാധാകൃഷ്ണൻ, ഡി. ഷിബു, ബി. ബിനീഷ്, വനിതാ സംഘം പ്രസിഡൻ്റ് സിനിരവി, സെക്രട്ടറി ദിവ്യ ബിജു തുടങ്ങിയവർ നേതൃത്വം നൽകി.

വെള്ളൂർ കരിപ്പാടം പാറയ്ക്കൽ മഹാവിഷ്ണു ഗണപതി ക്ഷേത്രത്തിൽ കർക്കിടക വാവുബലി തർപ്പണ പുണ്യം തേടി നിരവധി പേർ എത്തി. മൂവാറ്റുപുഴയാറിൻ്റെ തീരത്തുള്ള ക്ഷേത്രത്തിൽ പുലർച്ചെ ബലിതർപ്പണ പൂജകൾ ആരംഭിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മനയത്താറ്റ് ആര്യൻ നമ്പൂതിരിപ്പാട്, ക്ഷേത്രം ട്രസ്റ്റി പി.എസ്. ശ്രീധരൻ മൂത്തത്, ക്ഷേത്രം മേൽശാന്തി കൃഷ്ണൻ എമ്പ്രാതിരി, പ്രസിഡൻ്റ് ജയൻ അയോധ്യ, സെക്രട്ടറി രാജശേഖരൻ നായർ വിഘ്‌നേശ്വര, ട്രഷറർ രാജേഷ് നാലുകണ്ടത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി.

ചെമ്പ് ചുള്ളിമംഗലത്തില്ലത്ത് ശ്രീകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ബുധനാഴ്ച രാവിലെ നിരവധി ഭക്തര്‍ പിതൃക്കളുടെ മോക്ഷപ്രാപ്തിക്കായ് ബലിതര്‍പ്പണം നടത്തി. ക്ഷേത്രത്തിന്റെ മുന്‍വശത്തുള്ള മണ്ഡപത്തിലായിരുന്നു ബലിതര്‍പ്പണ ചടങ്ങുകള്‍. തിലഹവനം, നമസ്‌കാരം, സായൂജ്യപൂജ എന്നി ചടങ്ങുകള്‍ നടത്തി. ക്ഷേത്രം മേല്‍ ശാന്തി സി .കെ. ചന്ദ്രഗുപ്തന്‍ ഇളയത്, പ്രവീണ്‍ പോറ്റി, ഗൗതം പ്രവീണ്‍ എന്നിവർ കാര്‍മ്മികരായിരുന്നു.

ശ്രീനാരായണഗൂരു അവസാനമായി കണ്ണാടിയില്‍ പ്രണവപ്രതിഷ്ഠ നടത്തിയ ഉല്ലല ഓംങ്കാരേശ്വരക്ഷേത്രത്തിലെ കര്‍ക്കിടക വാവുബലി ഭക്തി സാന്ദ്രമായി. നൂറുകണക്കിന് ഭക്തര്‍ ബലിതര്‍പ്പണ ചടങ്ങില്‍ പങ്കെടുത്തു. ക്ഷേത്തിന്റെ വടക്കുവശത്തുള്ള പ്രാര്‍ത്ഥനാലയത്തില്‍ ആണ് പിതൃബലിതര്‍പ്പണത്തിന് വേദിയായത്. മേല്‍ശാന്തിമാരായ വിഷ്ണുശാന്തി, ശരത്ശാന്തി എന്നിവര്‍ ചടങ്ങുേകള്‍ക്ക് മുഖ്യാര്‍മ്മികരായി. പിതൃ മോക്ഷത്തിനും, പിതൃപ്രീതിക്കും വേണ്ടി പ്രത്യേക പൂജകള്‍ നടത്തിയാണ് പിതൃ തര്‍പ്പണചടങ്ങുകള്‍ നടത്തിയത്.
ക്ഷേത്രം പ്രസിഡന്റ് പി.വി. ബിനേഷ് പ്ലാത്താനാത്ത്, വൈസ്പ്രസിഡന്റ് കെ.എസ്. പ്രീജു, സെക്രട്ടറി കെ.വി. പ്രസന്നന്‍, ജോയിന്റ് സെക്രട്ടറി വി.ഡി. സന്തോഷ്, എന്‍.എന്‍. പവനന്‍, കെ.എസ്.സാജു, ഇ.എസ്. ഷിജു, പി.ആര്‍. ബിജുമോന്‍, എസ്.കെ. സജി, രമേഷ് പി.ദാസ്, പി.ആര്‍. തിരുമേനി, വി.വി. റെജി എന്നിവര്‍ നേതൃത്വം നല്‍കി.
Comments ()