Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വെള്ളൂരിൽ കറവപശു മരിച്ച നിലയിൽ നാട്ടിലെ താരങ്ങൾക്ക് ആദരം മരങ്ങളെയും മനുഷ്യരെയും സ്നേഹിക്കാൻ പുതിയ തലമുറ പഠിക്കണം: അനൂപ് ചന്ദ്രൻ വേനലിൻ്റെ വസന്തം: ലെനിൻ ബാലവേദി ബാലോത്സവം തുടങ്ങി പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് വെള്ളൂരിൽ കറവപശു മരിച്ച നിലയിൽ നാട്ടിലെ താരങ്ങൾക്ക് ആദരം മരങ്ങളെയും മനുഷ്യരെയും സ്നേഹിക്കാൻ പുതിയ തലമുറ പഠിക്കണം: അനൂപ് ചന്ദ്രൻ വേനലിൻ്റെ വസന്തം: ലെനിൻ ബാലവേദി ബാലോത്സവം തുടങ്ങി പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്
|
Loading Weather...
Follow Us:

കെ.പി.എം.എസ് ന്റെ നേതൃത്വത്തിൽ അയ്യൻകാളി ജയന്തി അവിട്ടാഘോഷം 6 ന്

വൈക്കം: കെ.പി.എം.എസ് വൈക്കം, തലയോലപ്പറമ്പ് യൂണിയനുകളുടെ നേതൃത്വത്തിൽ അയ്യൻകാളിയുടെ 162 - മത് ജയന്തി അവിട്ടാഘോഷം വൈക്കത്തും തലയോലപ്പറമ്പിലും പതാക ദിനം, പുഷ്പാർച്ചന, മധുര പലഹാര വിതരണം, കലാപരിപാടികൾ, ഘോഷയാത്ര, അനുസ്മരണ സമ്മേളനം തുടങ്ങി വിപുലമായ പരിപാടികളോടെ ആഘോഷിക്കും. രണ്ടിന് യൂണിയൻ, ശാഖാ കേന്ദ്രങ്ങളിലും, ഭവനങ്ങളിലും പതാക ഉയർത്തും. പതാക ദിനത്തിന്റെ ജില്ലാ തല ഉദ്ഘാടനം വൈക്കം യൂണിയനിലെ 1441 പടിഞ്ഞാറെക്കാര ശാഖയിൽ സംസ്ഥാന ട്രഷറർ അഡ്വ.എ. സനീഷ് കുമാർ നിർവ്വഹിക്കും.        വൈക്കത്ത് 6 ന്  വൈകിട്ട് 4 ന് ദേവസ്വം ഗ്രൗണ്ടിൽ നിനും ഘോഷയാത്ര ആരംഭിക്കും. 5.30 ന് ബോട്ട്ജെട്ടി മൈതാനിയിൽ നടക്കുന്ന അയ്യൻകാളി അനുസ്മരണ സമ്മേളനം സി.കെ. ആശ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് തങ്കമ്മ ഭാസ്ക്കരൻ അദ്ധ്യക്ഷത വഹിക്കും.  വൈക്കം നഗരസഭ ചെയർ പേഴ്സൺ പ്രീത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ. കെ.കെ.രഞ്ജിത്ത്   അനുസ്മരണ പ്രഭാഷണം നടത്തും. കെ.പി.എം.എസ് സംസ്ഥാന ട്രഷറർ അഡ്വ.എ. സനീഷ് കുമാർ ജന്മദിന സന്ദേശം നൽകും. യൂണിയൻസെക്രട്ടറി മോഹനൻ പേരേത്തറ സ്വാഗതവും ട്രഷറർ ഇ.ആർ.സിന്ധു മോൻ നന്ദിയും പറയും.       തലയോലപ്പറമ്പിൽ 4 മണിക്ക് പള്ളിക്കവലയിൽ നിന്നും ഘോഷയാത്ര ആരംഭിക്കും 5.30 ന് സെൻട്രൽ ജംഗ്ഷനിൽ നടക്കുന്ന അനുസ്മരണ സമ്മേളനം അഡ്വ.കെ. ഫ്രാൻസീസ് ജോർജ്ജ് എം.പി. ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് സി.എ. കേശവൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം ടി.എസ്. ശരത്, വൈക്കം ബ്ലോക്ക് പഞ്ചായത്തംഗം എസ്.ബിജു, കല്ലറ ഗ്രാമ പഞ്ചായത്തംഗം രമേശ് കാവിമറ്റം തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തും. കെ.പി.എം.എസ് സംസ്ഥാന കമ്മറ്റിയംഗം കെ.കെ. കൃഷ്ണകുമാർ ജന്മദിന സന്ദേശം നൽകും. യൂണിയൻ സെക്രട്ടറി മിനി സിബി സ്വാഗതവും ട്രഷറർ എസ്. പുഷ്പകുമാർ നന്ദിയും പറയും.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും