Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മനസ്സിന് തണലായി ‘സാന്ത്വന മേള’: ഉദയനാപുരത്ത് ജീവനിലയം അന്തേവാസികളുടെ കലാവിരുന്ന് വേമ്പനാട്ട്കായലിന്റെയും നദികളുടെയും പുഴകളുടെയും ജലസ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും: മന്ത്രി മോൻസ് ജോസഫ് ഖാദി ഓണം മേളകൾക്ക് കോട്ടയം ജില്ലയിൽ തുടക്കമായി മാലിന്യ നീക്കം വേഗത്തിലാക്കാൻ വൈക്കം നഗരസഭയ്ക്ക് പുതിയ ടിപ്പർ ലോറി വരുന്നു ഓണം മെഗാ ട്രേഡ് ഫെയർ, ജില്ലാ ഫെയർ ഓണം മാർക്കറ്റുകൾ കുമരകം ബോട്ട് ദുരന്തത്തിന് 24 വയസ്സ് പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു 43 വർഷമായി വാർഷിക പരിശോധന നടന്നില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്; ഗുരുവായൂർ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം വെച്ചൂരിൽ രണ്ടുപേർക്ക് വെട്ടേറ്റു തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ തലമുറകളുടെ സംഗമം; ഗ്രാൻഡ് പേരന്റ്സ് ഡേ വേറിട്ട അനുഭവമായി പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി മനസ്സിന് തണലായി ‘സാന്ത്വന മേള’: ഉദയനാപുരത്ത് ജീവനിലയം അന്തേവാസികളുടെ കലാവിരുന്ന് വേമ്പനാട്ട്കായലിന്റെയും നദികളുടെയും പുഴകളുടെയും ജലസ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും: മന്ത്രി മോൻസ് ജോസഫ് ഖാദി ഓണം മേളകൾക്ക് കോട്ടയം ജില്ലയിൽ തുടക്കമായി മാലിന്യ നീക്കം വേഗത്തിലാക്കാൻ വൈക്കം നഗരസഭയ്ക്ക് പുതിയ ടിപ്പർ ലോറി വരുന്നു ഓണം മെഗാ ട്രേഡ് ഫെയർ, ജില്ലാ ഫെയർ ഓണം മാർക്കറ്റുകൾ കുമരകം ബോട്ട് ദുരന്തത്തിന് 24 വയസ്സ് പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു 43 വർഷമായി വാർഷിക പരിശോധന നടന്നില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്; ഗുരുവായൂർ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം വെച്ചൂരിൽ രണ്ടുപേർക്ക് വെട്ടേറ്റു തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ തലമുറകളുടെ സംഗമം; ഗ്രാൻഡ് പേരന്റ്സ് ഡേ വേറിട്ട അനുഭവമായി പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി
|
Loading Weather...
Follow Us:

മാന്യമായ പെരുമാറ്റം, ലഹരിവിരുദ്ധ പോരാട്ടം: പോലീസ് പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി

മാന്യമായ പെരുമാറ്റം, ലഹരിവിരുദ്ധ പോരാട്ടം: പോലീസ് പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ 484 പോലീസ് സ്റ്റേഷനുകളിലും കാര്യക്ഷമമായ മാറ്റത്തിന് സർക്കാർ നടപടി. പരാതിയുമായി ചെല്ലുന്നവരോട് മാന്യമായ പെരുമാറ്റം ഉറപ്പാക്കും. സ്റ്റേഷനിൽ എത്തുന്നവരെ ഗുഡ്മോണിങ് പറഞ്ഞ് പോലീസ് അഭിവാദ്യം ചെയ്യും. പോലീസ് സ്റ്റേഷന്റെ അധികാരം ആർക്ക് നൽകണമെന്ന് പഠിക്കാൻ അഞ്ചംഗ കമ്മിറ്റിയെ നിയോഗിച്ചു. എസ്.ഐക്ക് ഉണ്ടായിരുന്ന സ്റ്റേഷൻ അധികാരം നിലവിൽ എസ്.എച്ച്.ഒമാർക്കാണ് ഉള്ളത്. ഓപ്പറേഷൻ തൂഫാൻ നർക്കോ ഹണ്ട് മയക്കുമരുന്നിന്റെ വ്യാപനം തടയാൻ പദ്ധതി. സ്കൂൾ തുറക്കുന്ന ജൂൺ ഒന്നിന് മയക്കുമരുന്നിനെതിരെയുള്ള പദ്ധതിക്ക് തുടക്കമാകും. മയക്കുമരുന്ന് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നവർക്കെതിരെ കർശന പോലീസ് നടപടി ഉണ്ടാകും. ജനമൈത്രി പോലീസ് ശക്തിപ്പെടുത്തും. സ്റ്റുഡൻസ് പോലീസ് സംവിധാനത്തിന് കൂടുതൽ പ്രാധാന്യം നൽകാനും തീരുമാനം. റോഡ് അപകടങ്ങൾ കുറയ്ക്കാൻ ശക്തമായ നടപടിക്ക് പോലീസ് രംഗത്തിറങ്ങും. സൈബർ കുറ്റകൃത്യങ്ങൾ തടയാൻ മുഖ്യമന്ത്രിയുമായി ആലോചിച്ച് കൂടുതൽ സംവിധാനങ്ങൾ പോലീസിൽ ഒരുക്കാനും തീരുമാനിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പത്രസമ്മേളനത്തിൽ അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെ ആളുകളെ അപമാനിക്കുന്നതും മതസ്പർദ്ധ വളർത്തുന്നതുമായ നടപടിക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കാൻ പോലീസ് രംഗത്തിറങ്ങും. പോലീസ് സ്റ്റേഷനുകളിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യും. പോലീസ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം ആണ് ആഭ്യന്തരമന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും