Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വെള്ളൂരിൽ കറവപശു മരിച്ച നിലയിൽ നാട്ടിലെ താരങ്ങൾക്ക് ആദരം മരങ്ങളെയും മനുഷ്യരെയും സ്നേഹിക്കാൻ പുതിയ തലമുറ പഠിക്കണം: അനൂപ് ചന്ദ്രൻ വേനലിൻ്റെ വസന്തം: ലെനിൻ ബാലവേദി ബാലോത്സവം തുടങ്ങി പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് വെള്ളൂരിൽ കറവപശു മരിച്ച നിലയിൽ നാട്ടിലെ താരങ്ങൾക്ക് ആദരം മരങ്ങളെയും മനുഷ്യരെയും സ്നേഹിക്കാൻ പുതിയ തലമുറ പഠിക്കണം: അനൂപ് ചന്ദ്രൻ വേനലിൻ്റെ വസന്തം: ലെനിൻ ബാലവേദി ബാലോത്സവം തുടങ്ങി പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്
|
Loading Weather...
Follow Us:

കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ
അഷദുൾ ഇസ്ലാം

വൈക്കം: കുറുപ്പന്തറ റെയിൽവേ സ്റ്റേഷന് സമീപം ഒരു കിലോയിലധികം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് എക്സൈസ് പിടിയിൽ. കറുപ്പന്തറ മണ്ണാറപ്പാറയ്ക്ക് സമീപം സ്വകാര്യ ഹോട്ടലിലെ ജീവനക്കാരനായ ആസാം സ്വദേശി അഷദുൾ ഇസ്ലാം ( 29 ) ആണ് കടുത്തുരുത്തി എക്സൈസ് ഇൻസ്പെക്ടർ കെ.എസ്. അനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടിയത്. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. ഇയാളുടെ കൂടെ താമസിച്ചിരുന്ന സുഹൃത്ത് അമറുൾ ഇസ്ലാം ആണ് കഞ്ചാവ് എത്തിച്ചതെന്ന് പിടിയിലായ യുവാവ് എക്സൈസിനോട് പറഞ്ഞു. പിടിയിലായ യുവാവ് നാളുകളായി പ്രദേശത്ത് കഞ്ചാവ് വില്പന നടത്തുന്നതായി എക്സൈസിന് രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് ഇയാൾ നിരീക്ഷണത്തിലായിരുന്നു. ബുധനാഴ്ച വൈകിട്ട് റെയിൽവേ ഗേറ്റിന് സമീപം നിന്ന യുവാവ് ഒറീസ - കന്യാകുമാരി എക്സ്പ്രസ് ട്രെയിൻ കടന്ന് പോയപ്പോൾ ട്രെയിനിൻ്റെ വാതിലിൽ നിന്നും സ്റ്റേഷൻ പരിസരത്തേക്ക് എറിഞ്ഞ് കിട്ടിയ ബാഗുമായി പോകുന്നതിനിടെ എക്സൈസിൻ്റെ പിടിയിലായത്. ബാഗിനുള്ളിൽ തുണികൾക്കിടയിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു 1.100 കിലോഗ്രാം കഞ്ചാവ്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാൾക്ക് കഞ്ചാവ് എത്തിച്ച് നൽകിയ അമീറുൾ എക്സ്പ്രസ് ട്രെയിനിന് ഇവിടെ സ്റ്റോപ്പില്ലത്തതിനാൽ പിടികൂടാനായില്ല.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും