Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വെള്ളൂരിൽ കറവപശു മരിച്ച നിലയിൽ നാട്ടിലെ താരങ്ങൾക്ക് ആദരം മരങ്ങളെയും മനുഷ്യരെയും സ്നേഹിക്കാൻ പുതിയ തലമുറ പഠിക്കണം: അനൂപ് ചന്ദ്രൻ വേനലിൻ്റെ വസന്തം: ലെനിൻ ബാലവേദി ബാലോത്സവം തുടങ്ങി പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് വെള്ളൂരിൽ കറവപശു മരിച്ച നിലയിൽ നാട്ടിലെ താരങ്ങൾക്ക് ആദരം മരങ്ങളെയും മനുഷ്യരെയും സ്നേഹിക്കാൻ പുതിയ തലമുറ പഠിക്കണം: അനൂപ് ചന്ദ്രൻ വേനലിൻ്റെ വസന്തം: ലെനിൻ ബാലവേദി ബാലോത്സവം തുടങ്ങി പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്
|
Loading Weather...
Follow Us:

കടുത്തുരുത്തിയിൽ വൻ കഞ്ചാവ് വേട്ട 15 കിലോഗ്രാം കഞ്ചാവ് പിടികൂടി

കടുത്തുരുത്തിയിൽ വൻ കഞ്ചാവ് വേട്ട 15 കിലോഗ്രാം കഞ്ചാവ് പിടികൂടി
വൈക്കം റോഡ് റെയില്‍വേ സ്റ്റേഷന് സമീപത്തെ വീട്ടില്‍ നിന്നും കട്ടിലിനടിയിൽ ചക്കുകളിലാക്കി സൂക്ഷിച്ച 15 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തപ്പോൾ

വൈക്കം: ഓണത്തോടനുബന്ധിച്ച് വില്പനയ്ക്കായി കടുത്തുരുത്തിയിൽ എത്തിച്ച 15 ലക്ഷത്തോളം രൂപ വില വരുന്ന 15.200 കിലോഗ്രാം കഞ്ചാവ് കോട്ടയം എക്‌സൈസ് എന്‍ഫോഴ്സുമെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ജി. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്. ആപ്പാഞ്ചിറയിലെ വൈക്കം റോഡ് റെയില്‍വേ സ്റ്റേഷന് സമീപത്തെ വീട്ടില്‍ താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്തയാള്‍ കഞ്ചാവ് കച്ചവടം നടത്തുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നാന്ന് കോട്ടയം എക്‌സൈസിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന നടത്തിയത്. ഓഫീസിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അജു ജോസഫ്, അരുണ്‍ ലാല്‍, ദീപക് സോമന്‍, ശ്യാം ശശിധരന്‍, എന്നിവർ ഉൾപ്പെടെ എക്സൈസ് സംഘം രഹസ്യ വിവരത്തെ തുടര്‍ന്ന് കഞ്ചാവ് പിടികൂടിയത്. തിങ്കളാഴ്ച്ച കഞ്ചാവിന്റെ ഇടപാട് നടക്കാന്‍ സാദ്ധ്യതയുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് വൈക്കം റെയില്‍വേ സ്റ്റേഷന്‍ ഭാഗത്ത് എക്‌സൈസ് സംഘമെത്തി നീരിക്ഷണം നടത്തി. തുടര്‍ന്ന് സെപ്ഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ പി.ജി. രാജേഷിന്റെ നേതൃത്വത്തില്‍ കൗമാരക്കാരന്റെ വീട്ടിലെത്തി മുറി തുറന്നു പരിശോധിച്ചാണ് കട്ടിലിന്റെ  അടിയില്‍ നിന്നും രണ്ട്  ചാക്കുകളിലായി ഒളിപ്പിച്ച നിലയില്‍ 15 കിലോയിലധികം വരുന്ന കഞ്ചാവ് കണ്ടെടുത്തത്. ഓണത്തോടനുബന്ധിച്ച് എന്‍ഫോഴ്‌സുമെന്റ് പ്രവര്‍ത്തനങ്ങള്‍ എക്‌സൈസ് ശക്തിപ്പെടുത്തിയിരുന്നു. നിരവധി കേസുകളില്‍ പ്രതിയാണ് കൗമാരക്കാരനെന്നും എക്‌സൈസ് അറിയിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും