Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സിനിമയെ വെല്ലുന്ന ചേസ്! 12-കാരിയെ രക്ഷപ്പെടുത്തി ആലുവ പോലീസ് ബിവറേജ് ഷോപ്പിലെ ആക്രമണം: 2 പേർ അറസ്റ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി അതിരമ്പുഴ ലെവൽ ക്രോസിംഗ് ഗേറ്റ് നാളെ മുതൽ അടച്ചിടും; ഗതാഗത നിയന്ത്രണം ബാറുകൾ സമയത്തിന് മുമ്പ് തുറന്നാൽ കടുത്ത നടപടി ട്രാൻസ്പോർട്ട് മാനേജുമെൻ്റ് കമ്മറ്റി നിലവിൽ വന്നു സ്റ്റോപ്പ് മെമ്മോ വിവാദം: സ്റ്റേഡിയത്തിന് സ്ഥലം അളന്നു പൊതുമരാമത്ത് വകുപ്പിൽ അഞ്ച് സുപ്രധാന പരിഷ്കാരങ്ങൾ; കെൽട്രോണിന്റെ ഓഹരി മൂലധനം 60 കോടിയായി ഉയർത്തും തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് വാർഷിക പദ്ധതി ഭേദഗതി സമർപ്പിക്കാം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കഥകളി മുദ്രകളിൽ തെളിയുന്ന രാമായണം; ശ്രദ്ധേയമായി പള്ളിപ്പുറം സുനിലിന്റെ 'ഏകശ്ലോകി രാമായണം' ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതല്‍ സിനിമയെ വെല്ലുന്ന ചേസ്! 12-കാരിയെ രക്ഷപ്പെടുത്തി ആലുവ പോലീസ് ബിവറേജ് ഷോപ്പിലെ ആക്രമണം: 2 പേർ അറസ്റ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി അതിരമ്പുഴ ലെവൽ ക്രോസിംഗ് ഗേറ്റ് നാളെ മുതൽ അടച്ചിടും; ഗതാഗത നിയന്ത്രണം ബാറുകൾ സമയത്തിന് മുമ്പ് തുറന്നാൽ കടുത്ത നടപടി ട്രാൻസ്പോർട്ട് മാനേജുമെൻ്റ് കമ്മറ്റി നിലവിൽ വന്നു സ്റ്റോപ്പ് മെമ്മോ വിവാദം: സ്റ്റേഡിയത്തിന് സ്ഥലം അളന്നു പൊതുമരാമത്ത് വകുപ്പിൽ അഞ്ച് സുപ്രധാന പരിഷ്കാരങ്ങൾ; കെൽട്രോണിന്റെ ഓഹരി മൂലധനം 60 കോടിയായി ഉയർത്തും തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് വാർഷിക പദ്ധതി ഭേദഗതി സമർപ്പിക്കാം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കഥകളി മുദ്രകളിൽ തെളിയുന്ന രാമായണം; ശ്രദ്ധേയമായി പള്ളിപ്പുറം സുനിലിന്റെ 'ഏകശ്ലോകി രാമായണം' ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതല്‍
|
Loading Weather...
Follow Us:

മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഇന്ന്

മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഇന്ന്

തിരുവനന്തപുരം: മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഇന്നുണ്ടായേക്കും. പ്രധാന വകുപ്പുകളായ ദേവസ്വം, ഫിഷറീസ്, ഉന്നത വിദ്യാഭ്യാസം എന്നിവയെച്ചൊല്ലിയാണ് കോണ്‍ഗ്രസിനുള്ളിലും ഘടകകക്ഷിയായ മുസ്ലിം ലീഗുമായും ചർച്ചകള്‍ തുടരുന്നത്. ചില മന്ത്രിമാർ തങ്ങള്‍ക്ക് അനുവദിച്ച വകുപ്പുകളില്‍ മാറ്റം ആവശ്യപ്പെട്ടതാണ് വിജ്ഞാപനം വൈകാൻ കാരണം. കെ.സി. വേണുഗോപാല്‍ പക്ഷത്തുനിന്നുള്ള മന്ത്രി അനില്‍ കുമാറിന് വൈദ്യുതി വകുപ്പിനൊപ്പം ദേവസ്വം വകുപ്പ് കൂടി നല്‍കുന്നതിനെക്കുറിച്ചാണ് കോണ്‍ഗ്രസില്‍ ചർച്ചകള്‍ നടക്കുന്നത്. ആദ്യം ദേവസ്വം വകുപ്പിലേക്ക് പരിഗണിച്ചിരുന്ന കെ. മുരളീധരന് ഇതിന് പകരമായി ആരോഗ്യ വകുപ്പിനൊപ്പം കായിക വകുപ്പ് കൂടി നല്‍കാൻ സാധ്യതയുണ്ട്.

ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് നല്‍കുന്നതിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗവും ലത്തീൻ കത്തോലിക്കാ സഭയും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, ഫിഷറീസ് വകുപ്പ് ലീഗിന് നല്‍കിയാല്‍ മാത്രമേ ഉന്നതവിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസിന് വിട്ടുനല്‍കൂ എന്ന കർശന നിലപാടിലാണ് മുസ്ലിം ലീഗ് നേതൃത്വം. ഫിഷറീസ് വകുപ്പിനെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കപ്പെടാത്ത പശ്ചാത്തലത്തില്‍, നിയുക്ത മന്ത്രിമാരായ കെ. മുരളീധരനും സി.പി. ജോണും തിരുവനന്തപുരം വെള്ളയമ്പലത്തുള്ള ലത്തീൻ അതിരൂപതാ ആസ്ഥാനത്തെത്തി സന്ദർശനം നടത്തി. സന്ദർശനത്തിന് ശേഷം ഫിഷറീസ് വകുപ്പിലെ തങ്ങളുടെ കൃത്യമായ നിലപാട് സഭ ആവർത്തിച്ചു. "കടലിനെ അറിയുന്ന, തീരദേശ ജനതയുടെ പ്രശ്നങ്ങള്‍ മനസ്സിലാകുന്ന ഒരാള്‍ തന്നെ ഫിഷറീസ് മന്ത്രിയായി വരണം" എന്ന് മന്ത്രിമാരെ അറിയിച്ചതായി ഫാദർ യൂജിൻ പെരേര മാധ്യമങ്ങളോട് പ്രതികരിച്ചു. താൻ ബിഷപ്പ് ഹൗസിലെ സ്ഥിരം സന്ദർശകനാണെന്നും സന്ദർശനത്തില്‍ പ്രത്യേക രാഷ്ട്രീയമില്ലെന്നുമായിരുന്നു കെ. മുരളീധരന്റെ പ്രതികരണം

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും