Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆
|
Loading Weather...
Follow Us:

മാർ സ്ലീവാ മെഡിസിറ്റിയിൽ മരുന്നുകൾ വീടുകളിൽ എത്തിച്ചു നൽകുന്ന കെയർ @ ഹോം സേവനം ആരംഭിച്ചു

മാർ സ്ലീവാ മെഡിസിറ്റിയിൽ മരുന്നുകൾ വീടുകളിൽ എത്തിച്ചു നൽകുന്ന കെയർ @ ഹോം സേവനം ആരംഭിച്ചു
മാർ സ്ലീവാ മെഡിസിറ്റിയുടെ മരുന്നുകൾ വീടുകളിൽ എത്തിച്ചു നൽകുന്ന കെയർ @ ഹോം സേവനത്തിന്റെ ഫ്ലാ​ഗ് ഓഫ് പാല രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിക്കുന്നു

പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ രോ​ഗീ പരിചരണ പ്രവർത്തനങ്ങളുടെ ഭാ​ഗമായി മരുന്നുകൾ വീടുകളിൽ എത്തിച്ചു നൽകുന്ന കെയർ @ ഹോം സേവനത്തിനു തുടക്കമായി. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് മെഡിസിൻ സർവീസ് ഡെലിവറിയുടെ ഫ്ലാ​ഗ് ഓഫ് കർമ്മം നിർവ്വഹിച്ചു. ആശുപത്രിയുടെ 15 കി.മി. പരിധിയിലുള്ളവർക്കാണ് വീടുകളിൽ മരുന്നു ലഭ്യമാകുന്ന സേവനങ്ങളുടെ പ്രയോജനം ലഭിക്കുക. പ്രായമായ രോഗികൾക്കും, മറ്റ് ​ഗുരുതര രോ​ഗങ്ങളിൽ കഴിയുന്നവർക്കും ആശുപത്രിയിൽ എത്താൻ ബുദ്ധിമുട്ടു നേരിടുന്നവർക്കും പ്രയോജനപ്പെടുന്നതിനു വേണ്ടിയാണ് പുതിയ സേവനത്തിനു തുടക്കം കുറിച്ചത്. ആശുപത്രിയിൽ നിന്നു രേഖപ്പെടുത്തിയ കുറിപ്പടി പ്രകാരം നൽകുന്ന മരുന്നുകൾക്കു പുറമെ മറ്റ് അം​ഗീകൃത ആശുപത്രികളിലെ കുറിപ്പടി പ്രകാരമുള്ള മരുന്നുകളും സേവനത്തിന്റെ ഭാ​ഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. കുറിപ്പടികളുടെ കാലാവാധി തീരുന്ന മുറയ്ക്ക് ടെലിമെഡിസിൻ സേവനം പ്രയോജനപ്പെടുത്തി മരുന്നുകൾ ഉറപ്പാക്കുകയും ചെയ്യാം. പ്രത്യേക പാക്കിംഗുകളോടെ ലേബൽ പതിപ്പിച്ചു സുരക്ഷിതമായ രീതിയിലാണ് മരുന്നുകൾ വീടുകളിൽ എത്തിച്ചു നൽകുക.
ഫോൺ നമ്പർ - 9188525945

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും