ഓണാഘോഷവും കുടുംബ സംഗമവും
മറവൻതുരുത്ത്: 1406-ാം നമ്പർ ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബങ്ങളുടെ ഓണാഘോഷവും കുടുംബസംഗമവും 2026 ആഗസ്റ്റ് 15 ശനിയാഴ്ച നടക്കും. വൈക്കം താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.ജി.എം. നായർ കാരിക്കോട് ഉദ്ഘാടനം നിർവ്വഹിക്കും.

കരയോഗം പ്രസിഡന്റ് വി.എസ്. കുമാർ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. താലൂക്ക് യൂണിയൻ സെക്രട്ടറി അഖിൽ നായർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിക്കും.ആഘോഷത്തോട് അനുബന്ധിച്ച് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും വിപുലമായ ഓണസദ്യയും ക്രമീകരിച്ചിട്ടുണ്ട്. ചടങ്ങുകൾക്ക് കരയോഗം വൈസ് പ്രസിഡന്റ് രാധാകൃഷ്ണ പണിക്കർ, ഖജാൻജി ചന്ദ്രശേഖരൻ നായർ, സുരേഷ് കുമാർ നെടുമ്പള്ളി, വനിതാ സമാജം പ്രസിഡന്റ് സരസമ്മ, സെക്രട്ടറി ലിഷ ബിനു എന്നിവർ നേതൃത്വം നൽകും.
തിരക്കേറിയ ജീവിതസാഹചര്യങ്ങളിൽ അല്പസമയം വിനോദത്തിനും പ്രിയപ്പെട്ടവരുമൊത്ത് സൗഹൃദം പങ്കുവെക്കുന്നതിനുമായാണ് ഇത്തരമൊരു സംഗമം സംഘടിപ്പിക്കുന്നതെന്ന് കരയോഗം സെക്രട്ടറി ശ്രീകാന്ത് മോഹൻ അറിയിച്ചു.
Comments ()