നാഗ പഞ്ചമി
വൈക്കം: തെക്കേനട വനദുർഗ ക്ഷേത്രത്തിൽ നാഗപ്രീതിക്കായി ആചരിക്കുന്ന നാഗപഞ്ചമി, വെളുത്ത പക്ഷ പഞ്ചമി ദിവസമായ തിങ്കളാഴ്ച്ച ആഘോഷിക്കും. അന്ന് തൈലാഭിഷേകം, പാൽ അഭിഷേകം, കരിക്കഭിഷേകം, പഞ്ചാമൃത അഭിഷേകം വിശേഷാൽ മഹാലസാ നാരായണി പൂജ എന്നിവ നടക്കും. ബ്രഹ്മശ്രീ അനിൽ കുമാർ ഭട്ട് ചടങ്ങുകളിൽ ആചാര്യ സ്ഥാനം വഹിക്കും. മാനേജിങ് ട്രസ്റ്റി പി. രാജൻ, ഖജാൻജി എൻ. മനോജ് കുമാർ, ട്രസ്റ്റി എൻ. മനോജ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.

Comments ()