Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മനസ്സിന് തണലായി ‘സാന്ത്വന മേള’: ഉദയനാപുരത്ത് ജീവനിലയം അന്തേവാസികളുടെ കലാവിരുന്ന് വേമ്പനാട്ട്കായലിന്റെയും നദികളുടെയും പുഴകളുടെയും ജലസ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും: മന്ത്രി മോൻസ് ജോസഫ് ഖാദി ഓണം മേളകൾക്ക് കോട്ടയം ജില്ലയിൽ തുടക്കമായി മാലിന്യ നീക്കം വേഗത്തിലാക്കാൻ വൈക്കം നഗരസഭയ്ക്ക് പുതിയ ടിപ്പർ ലോറി വരുന്നു ഓണം മെഗാ ട്രേഡ് ഫെയർ, ജില്ലാ ഫെയർ ഓണം മാർക്കറ്റുകൾ കുമരകം ബോട്ട് ദുരന്തത്തിന് 24 വയസ്സ് പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു 43 വർഷമായി വാർഷിക പരിശോധന നടന്നില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്; ഗുരുവായൂർ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം വെച്ചൂരിൽ രണ്ടുപേർക്ക് വെട്ടേറ്റു തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ തലമുറകളുടെ സംഗമം; ഗ്രാൻഡ് പേരന്റ്സ് ഡേ വേറിട്ട അനുഭവമായി പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി മനസ്സിന് തണലായി ‘സാന്ത്വന മേള’: ഉദയനാപുരത്ത് ജീവനിലയം അന്തേവാസികളുടെ കലാവിരുന്ന് വേമ്പനാട്ട്കായലിന്റെയും നദികളുടെയും പുഴകളുടെയും ജലസ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും: മന്ത്രി മോൻസ് ജോസഫ് ഖാദി ഓണം മേളകൾക്ക് കോട്ടയം ജില്ലയിൽ തുടക്കമായി മാലിന്യ നീക്കം വേഗത്തിലാക്കാൻ വൈക്കം നഗരസഭയ്ക്ക് പുതിയ ടിപ്പർ ലോറി വരുന്നു ഓണം മെഗാ ട്രേഡ് ഫെയർ, ജില്ലാ ഫെയർ ഓണം മാർക്കറ്റുകൾ കുമരകം ബോട്ട് ദുരന്തത്തിന് 24 വയസ്സ് പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു 43 വർഷമായി വാർഷിക പരിശോധന നടന്നില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്; ഗുരുവായൂർ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം വെച്ചൂരിൽ രണ്ടുപേർക്ക് വെട്ടേറ്റു തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ തലമുറകളുടെ സംഗമം; ഗ്രാൻഡ് പേരന്റ്സ് ഡേ വേറിട്ട അനുഭവമായി പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി
|
Loading Weather...
Follow Us:

ഒരേ പേരുകാരോ സമാന പേരുകാരോ ആയ നിരവധി എം.എൽ.എമാർ. ബുദ്ധിമുട്ടുന്നത് സ്പീക്കർ

തിരുവനന്തപുരം: സ്‌പീക്കർ കസേരയിലിരുന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ സഭ നിയന്ത്രിക്കുമ്പോൾ പേരിലെ ഇൻഷ്യൽ മാറിപ്പോയാൽ പ്രസംഗിക്കാൻ എഴുന്നേൽക്കുക വേറെ ആളായിരിക്കും. കണക്ക് കൃത്യമായി പറഞ്ഞാൽ 34 പേരാണ് ഇത്തവണ മറ്റൊരാളോട് സമാന പേരുള്ളവരായി സഭയിൽ ഉള്ളത്.

ചിരിയുണർത്തുന്ന ചില 'പേരുസാമ്യങ്ങൾ' ഒന്ന് പരിശോധിക്കാം.

സ്പീക്കർ മന്ത്രി കെ. മുരളീധരനെ വിളിക്കുമ്പോൾ ഒരുപക്ഷേ എഴുന്നേൽക്കുന്നത് ബി.ജെ.പിയിലെ വി.മുരളീധരനായിരിക്കും.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോട് എന്തെങ്കിലും നിർദ്ദേശിക്കുമ്പോൾ ‘ചെന്നിത്തല' എന്നു കൂടി ചേർത്തില്ലെങ്കിൽ ഒരുപക്ഷെ നിർദ്ദേശം അനുസരിക്കാൻ തയ്യാറായി നിൽക്കുക രമേഷ് പിഷാരടി ആയിരിക്കും.

സഭയിൽ ഏറ്റവും സാമ്യമുള്ള പേരുകാരാണ് വി. ജോയിയും വി.എസ് ജോയിയും. ഒരാൾ സി.പി.എം, മറ്റേയാൾ കോൺഗ്രസ്.

ഇതുപോലെ തന്നെ കെ. രാജൻ, കാരായി രാജൻ, രാജൻ ജെ. പല്ലൻ എന്നിങ്ങനെ 3 രാജന്മാരാണ് സഭയിലുള്ളത്.

പേരിലെ ഈ സാമ്യങ്ങൾ കൂടി പരിശോധിച്ചോളു - എ.പി അനിൽ കുമാർ & ജി.ആർ അനിൽ, എ.കെ.എം അഷ്റഫ് & ടി.പി അഷ്റഫ് അലി, ഒ.ജെ ജനീഷ് & കെ.യു ജനീഷ് കുമാർ, എ.സി മൊയ്തീൻ & കുറുക്കോളി മൊയ്തീൻ, പി.കെ പ്രവീൺ & കെ. പ്രവീൺ കുമാർ, ഷിബു ബേബി ജോൺ & ഷിബു തെക്കുംപുറം, സുമേഷ് അച്യുതൻ & കെ.വി. സുമേഷ്, എ.ഡി. തോമസ് & തോമസ് ഉണ്ണിയാടൻ, പി.സി വിഷ്ണുനാഥ് & വിഷ്ണു മോഹൻ, ഇവർക്ക് പുറമെ സഭയിലെ ‘ജോൺ’മാരായി അപു ജോൺ ജോസഫ്, സി.പി ജോൺ, ഷിബു ബേബി ജോൺ എന്നിവരുമുണ്ട്.
ഏതായാലും ഇവർ ഓരോരുത്തരുടേയും പേര് മനപാഠമാക്കുകയാണ് സ്‌പീക്കറുടെ ആദ്യ കടമ്പ

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും