ഉല്ലല ഓങ്കാരേശ്വരം ക്ഷേത്രം കേന്ദ്രീകരിച്ച് എസ്.എന്‍.ഡി.പി. വനിതാസംഘം
വൈക്കം: ശ്രീനാരായണഗൂരു അവസാനമായി കണ്ണാടിയില്‍ പ്രണവപ്രതിഷ്ഠ നടത്തിയ ഉല്ലല ഓങ്കാരേശ്വരം ക്ഷേത്രം കേന്ദ്രീകരിച്ച് എസ്.എൻ.ഡി.പി. യോഗം വനിതാസംഘം യൂണിറ്റ് രൂപീകരിച്ചു. ദേവസ്വം പ്രസിഡന്റ് പി.വി. ബിനീഷ് വനിതാസംഘം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.വി. പ്രസന്നന് അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി വി.ഡി. സന്തോഷ്, കെ.എസ്. സാജു, വി.വി.റെജിമോന്, രമേഷ് പി.ദാസ്, പി.ആര്. തിരുമേനി, കെ.കെ. അജേന്ദ്രന്‍, എസ്.കെ. സജി, എ.ജി. ബിജു, പി.ആര്. ബിജുമോന്, തങ്കമ്മ മോഹനന് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പ്രസന്ന, രമ്യ, ഷീല, സിനു, പാര്‍വ്വതി, ജസീന എന്നിവരെ തിരഞ്ഞെടുത്തു.

Comments ()