Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വെള്ളൂരിൽ കറവപശു മരിച്ച നിലയിൽ നാട്ടിലെ താരങ്ങൾക്ക് ആദരം മരങ്ങളെയും മനുഷ്യരെയും സ്നേഹിക്കാൻ പുതിയ തലമുറ പഠിക്കണം: അനൂപ് ചന്ദ്രൻ വേനലിൻ്റെ വസന്തം: ലെനിൻ ബാലവേദി ബാലോത്സവം തുടങ്ങി പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് വെള്ളൂരിൽ കറവപശു മരിച്ച നിലയിൽ നാട്ടിലെ താരങ്ങൾക്ക് ആദരം മരങ്ങളെയും മനുഷ്യരെയും സ്നേഹിക്കാൻ പുതിയ തലമുറ പഠിക്കണം: അനൂപ് ചന്ദ്രൻ വേനലിൻ്റെ വസന്തം: ലെനിൻ ബാലവേദി ബാലോത്സവം തുടങ്ങി പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്
|
Loading Weather...
Follow Us:

സംഗീതോത്സവത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷം 15 ന്

സംഗീതോത്സവത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷം 15 ന്

വൈക്കം:ചെമ്പൈ സംഗീതോത്സവത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷം 15 ന് വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടക്കും. രാവിലെ 9 ന്  ഗുരുവായൂർ ദേവസ്വം ഭരണസമിതിയംഗം മനോജ് ബി. നായർ ദീപപ്രകാശനം നടത്തും. 9 മുതൽ 4.30 വരെ സംഗീതാരാധന' തുടർന്ന് നടക്കുന്ന ചെമ്പൈ അനുസ്മരണ സമ്മേളനം ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും ഗുരുവായൂർ ദേവസ്വം ചെയർമാൻ വി.കെ. വിജയൻ അദ്ധ്യക്ഷത വഹിക്കും. ഗവ. സെക്രട്ടറി എം.ജി. രാജമാണിക്യം, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. മുനിസിപ്പൽ ചെയർ പേഴ്സൺ പ്രീത രാജേഷ് സംഗീതാർച്ചന നടത്തിയവർക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തും. കേരള കലാമണ്ഡലം മുൻ ഡെപ്യൂട്ടി രജിസ്ട്രാർ വി. കലാധരൻ ചെമ്പൈ അനുസ്മരണ പ്രഭാഷണം നടത്തും. നഗരസഭാ അംഗം കെ.ബി. ഗിരിജകുമാരി, ഗുരുവായൂർ ഭരണ സമിതിയംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി, പി.സി. ദിനേശൻ നമ്പൂതിരി, സി.മനോജ്, കെ.പി. വിശ്വനാഥൻ, കെ.എസ്. ബാലഗോപാൽ അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺ കുമാർ എന്നിവർ പ്രസംഗിക്കും. 7 ന് കുമാരി എ. കന്യാകുമാരിയുടെ വയലിൻ കച്ചേരിക്ക് അർജുൻ ഗണേഷ് മൃദംഗവും തൃപ്പൂണിത്തുറ രാധാകൃഷ്ണൻ ഘടവും ഒരുക്കും. ചെമ്പൈ സംഗീതോൽസവത്തിന്റെ സംസ്ഥാന തല ഉൽഘാടനം പാലക്കാട് ചെമ്പൈ ഗ്രാമത്തിൽ ദേവസ്വം മന്ത്രി വി.എൻ. വാസവൻ ആഗസ്റ്റ് 17 ന് നിർവഹിച്ചിരുന്നു. സംസ്ഥാനത്തെ ആറു കേന്ദ്രങ്ങളിലായി നടക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ മൂന്നാമത്തെ കേന്ദ്രമാണ് വൈക്കം മഹാദേവ ക്ഷേത്രം. വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമിയുത്സവത്തിന് പതിവായി ചെമ്പൈ സ്വാമി സംഗീതാരാധന നടത്തിയിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ നവംബർ 14 ന് ജൂബിലി ആഘോഷങ്ങൾക്ക് സമാപനമാകും.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും