സോപാനം വാദ്യകലാരംഗം ബഹറിൻ്റെ 'സോപാന സംഗീത പരിക്രമം' ഇന്ന് വൈക്കത്ത്
വൈക്കം: ബഹറിൻ ആസ്ഥാനമായ സോപാനം വാദ്യകലാരംഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് 'സോപാന സംഗീത പരിക്രമം' (സോപാന സംഗീതാർച്ചന യാത്ര) ഇന്ന് വൈകിട്ട് 5:30-ന് മഹാദേവ ക്ഷേത്രത്തിൽ അരങ്ങേറും.
ഓഗസ്റ്റ് 8 ന് തുടങ്ങിയ ഈ കലാതീർത്ഥയാത്ര മൂകാംബികയിൽ നിന്നാണ് ആരംഭിച്ചത്. കേരളത്തിലെ 8 ജില്ലകളിലായി തിരഞ്ഞെടുക്കപ്പെട്ട 24 പ്രമുഖ ക്ഷേത്രങ്ങളിലാണ് ഈ വർഷത്തെ സംഗീതാർച്ചന സമർപ്പിക്കുന്നത്. നാളെ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഈ വർഷത്തെ സോപാന സംഗീത പരിക്രമം സമാപിക്കും.
- അവതരണം: മേളകലാരത്നം ഗുരു സന്തോഷ് കൈലാസിന്റെ ശിക്ഷണത്തിൽ പരിശീലനം നേടിയ മുപ്പതോളം പ്രവാസി കലാകാരന്മാരും കലാകാരികളും കുട്ടികളും ചേർന്നാണ് സോപാന സംഗീതം അവതരിപ്പിക്കുന്നത്.
- നേതൃത്വം: സോപാനരത്നം അമ്പലപ്പുഴ വിജയകുമാറും ഗുരു സന്തോഷ് കൈലാസും ചേർന്നാണ് യാത്രയ്ക്ക് നേതൃത്വം നൽകുന്നത്.
- ആചാര്യ വന്ദനം: സംഗീത പരിക്രമത്തിന്റെ ഭാഗമായി സോപാന സംഗീത ശാഖയിലെ 13 മുതിർന്ന ആചാര്യന്മാരെ യാത്രയിലുടനീളം വിവിധ കേന്ദ്രങ്ങളിൽ വെച്ച് ആദരിക്കുന്നുണ്ട്.
Comments ()