Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വെള്ളൂരിൽ കറവപശു മരിച്ച നിലയിൽ നാട്ടിലെ താരങ്ങൾക്ക് ആദരം മരങ്ങളെയും മനുഷ്യരെയും സ്നേഹിക്കാൻ പുതിയ തലമുറ പഠിക്കണം: അനൂപ് ചന്ദ്രൻ വേനലിൻ്റെ വസന്തം: ലെനിൻ ബാലവേദി ബാലോത്സവം തുടങ്ങി പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് വെള്ളൂരിൽ കറവപശു മരിച്ച നിലയിൽ നാട്ടിലെ താരങ്ങൾക്ക് ആദരം മരങ്ങളെയും മനുഷ്യരെയും സ്നേഹിക്കാൻ പുതിയ തലമുറ പഠിക്കണം: അനൂപ് ചന്ദ്രൻ വേനലിൻ്റെ വസന്തം: ലെനിൻ ബാലവേദി ബാലോത്സവം തുടങ്ങി പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്
|
Loading Weather...
Follow Us:

സവര്‍ണജാഥയെ അവിസ്മരണീയമാക്കിയ നിശ്ചല ദൃശ്യം

സവര്‍ണജാഥയെ അവിസ്മരണീയമാക്കിയ നിശ്ചല ദൃശ്യം
താലൂക്ക് നായര്‍ മഹാസമ്മേളനത്തിന്റെ ഭാഗമായി മന്നത്താചാര്യന്‍ നടത്തിയ സവര്‍ണ ജാഥയെ അനുസ്മരിപ്പിച്ച് വൈക്കം മേഖല യൂണിയന്‍ നടത്തിയ നിശ്ചല ദൃശ്യം

വൈക്കം: മന്നം നവോത്ഥാന സൂര്യന്‍ പരിപാടിയുടെ ഭാഗമായി ശനിയാഴ്ച്ച വൈകിട്ട് വൈക്കത്ത് നടത്തിയ 97 കരയോഗങ്ങള്‍ പങ്കെടുത്ത വര്‍ണാഭമായ ഘോഷയാത്രയില്‍ അരങ്ങേറിയ നിശ്ചല ദൃശ്യങ്ങള്‍ ശ്രദ്ധേയമായി.
മന്നത്താചാര്യന്‍ വൈക്കത്ത് നിന്നും തിരുവനന്തപുരത്തേക്ക് നടത്തിയ സവര്‍ണ ജാഥയെ അനുസ്മരിപിച്ച് വൈക്കം യൂണിയന്‍ മേഖല കമ്മിറ്റി അവതരിപ്പിച്ച നിശ്ചല ദൃശ്യം കാണികള്‍ക്ക് വിസ്മയമായി. അതോടൊപ്പം പുലയനും, ഈഴവനും, നായരും കൂടി തന്റെ വസതിയില്‍ ഭക്ഷണം കഴിക്കുകയും, അമ്മ പാത്രം കഴുകുകയും ചെയ്ത സന്ദര്‍ഭത്തെ അനുസ്മരിപ്പിച്ച് ഗതകാല സ്മരണകള്‍ ഉണര്‍ത്തിയ കലാരൂപങ്ങളും ഘോഷയാത്രയില്‍ ശ്രദ്ധപിടിച്ചുപറ്റി. മന്നത്താചാര്യന്റെ ദേവി ക്ഷേത്രം എല്ലാ ജാതിക്കാര്‍ക്കുമായി തുറന്നു കൊടുത്ത കലാരൂപവും ആകര്‍ഷകമായി. മന്നത്താചാര്യനായി വേഷമിട്ടത് എസ്. ലക്ഷ്മണന്‍ കുമാറും, പാര്‍വ്വതിയമ്മയായി ഗിരിജ നായരും, നമ്പൂതിരിയായി ശ്രീകുമാറും, മറ്റു വേഷങ്ങള്‍ ശ്രീനിവാസ്, അനില്‍ കൊണ്ടനാട്ട് മഠവും അവതരിപ്പിച്ചു. വൈക്കം നഗരസഭ പ്രതിപക്ഷ നേതാവ് എസ്. ഹരിദാസന്‍ നായരാണ് നിശ്ചല ദൃശ്യം സംവിധാനം ചെയ്തത്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും