Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കം സി.ഐ. ഷമീർഖാന് സസ്പെൻഷൻ ◆ മൂവാറ്റുപുഴയാർ തീരത്ത് വീണ്ടും മാലിന്യ നിക്ഷേപം: പരാതിപ്പെട്ടിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ ◆ നാവിൽ അക്ഷരമാധുര്യം നുകർന്ന് കുരുന്നുകൾ; സരസ്വതീ ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു ◆ ചരിത്രത്തിലെ ഏറ്റവും വലിയ തുക: വൈക്കം നഗരസഭയ്ക്ക് 7.19 കോടി രൂപയുടെ വികസന ഫണ്ട് ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ വൈക്കം സി.ഐ. ഷമീർഖാന് സസ്പെൻഷൻ ◆ മൂവാറ്റുപുഴയാർ തീരത്ത് വീണ്ടും മാലിന്യ നിക്ഷേപം: പരാതിപ്പെട്ടിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ ◆ നാവിൽ അക്ഷരമാധുര്യം നുകർന്ന് കുരുന്നുകൾ; സരസ്വതീ ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു ◆ ചരിത്രത്തിലെ ഏറ്റവും വലിയ തുക: വൈക്കം നഗരസഭയ്ക്ക് 7.19 കോടി രൂപയുടെ വികസന ഫണ്ട് ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆
|
Loading Weather...
Follow Us:

ദേവസ്വം പെന്‍ഷന്‍കാര്‍ക്കും, ഫാമിലി പെന്‍ഷന്‍കാര്‍ക്കും മിനിമം പെന്‍ഷന്‍ ഏര്‍പ്പെടുത്തണം

ദേവസ്വം പെന്‍ഷന്‍കാര്‍ക്കും, ഫാമിലി പെന്‍ഷന്‍കാര്‍ക്കും മിനിമം പെന്‍ഷന്‍ ഏര്‍പ്പെടുത്തണം
തിരുവിതാംകൂര്‍ ദേവസ്വംസര്‍വ്വീസ് പെന്‍ഷണേഴ്‌സ് അസ്സോസ്സിയേഷന്‍ സംസ്ഥാന കമ്മിറ്റിയോഗം വൈക്കം ദേവസ്വം ഗസ്റ്റ് ഹൗസില്‍ സംസ്ഥാന പ്രസിഡന്റ് ജി. ജയകുമാര്‍ ഉത്ഘാടനം ചെയ്യുന്നു

വൈക്കം: ദേവസ്വം പെന്‍ഷന്‍കാര്‍ക്കും, ഫാമിലി പെന്‍ഷന്‍കാര്‍ക്കും മിനിമം പെന്‍ഷന്‍ ഏര്‍പ്പെടുത്തണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം സര്‍വ്വീസ് പെന്‍ഷണേഴസ് അസ്സോസ്സിയേഷന്‍ സംസ്ഥാനകമ്മിറ്റിയോഗം ദേവസ്വംബോര്‍ഡിനോട് ആവശ്യപ്പെട്ടു.

ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുക, ഐഡൻ്റിറ്റി കാർഡുകളുടെ വിതരണം പൂര്‍ത്തിയാക്കുക എന്നിവയും യോഗം ബോര്‍ഡിനോട് ആവശ്യപ്പെട്ടു.  വൈക്കം ദേവസ്വം ഗസ്റ്റ് ഹൗസില്‍ നടന്ന യോഗം സംസ്ഥാന പ്രസിഡന്റ് ജി. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു.  വൈക്കം ഗ്രൂപ്പ് രക്ഷാധികാരി വി.എസ്.രാജഗോപാലന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശിവകുമാരന്‍ നായര്‍, മന്‍മഥന്‍, വി. നാരായണന്‍ ഉണ്ണി, സി.പി. കേരളകുമാരി, ഗീത വിശ്വംഭരന്‍, സി.വി. പ്രദീപ്, ജി. നന്ദകുമാര്‍, കെ.എം. സുധര്‍മ്മന്‍, കെ. ഹരിഹരയ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും