സ്വർഗാരോപണ തിരുനാളിന് കൊടിയേറി
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ഇടവകയുടെ കീഴിൽ പ്രവർത്തിക്കുന്ന തലപ്പാറ സെന്റ് മേരിസ് കപ്പേളയിൽ പരിശുദ്ധ കന്യാമറിയത്തിന്റെ സ്വർഗാരോപണ തിരുനാളിന് കൊടിയേറി.
തലയോലപ്പറമ്പ് സെന്റ് ജോർജ് ഇടവക വികാരി റവ. ഫാദർ സേവ്യർ ആവള്ളിൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. തുടർന്ന് വിശുദ്ധ കുർബാനയും ലദീഞ്ഞും റവ.ഫാ. ഫെബിൻ മാമ്പിള്ളിലിന്റെ കാർമികത്വത്തിൽ നടന്നു. തിരുനാൾ ദിനമായ നാളെ ശനിയാഴ്ച വൈകിട്ട് 5ന് നടക്കുന്ന ജപമാല തിരുനാൾ പാട്ടു കുർബാന, പ്രസംഗം റവ.ഫാ. ജോൺ തൈപ്പറമ്പിൽ കാർമികത്വം വഹിക്കും.

കുർബാനയ്ക്ക് ശേഷം നടക്കുന്ന തിരുനാൾ പ്രദക്ഷിണത്തിന് അസിസ്റ്റന്റ് വികാരി റവ. ഫാദർ ആൽജോ കളപ്പുരയ്‌ക്കൽ നേതൃത്വം നൽകും. തുടർന്ന് നേർച്ച വിതരണം നടത്തും. തിരുനാൾ ഒരുക്കങ്ങൾ പൂർത്തിയായതായി ജനറൽ കൺവീനർ സണ്ണി ജോസഫ് കൊപ്പറമ്പിൽ, പ്രസുദേന്തി ഷാജു. കെ. കെകൂവപ്പള്ളിൽ എന്നിവർ അറിയിച്ചു.
Comments ()