ഉദയനാപുരത്ത് വീടുകളിൽ വെള്ളം കയറി
വൈക്കം: ഉദയനാപുരം പഞ്ചായത്തിൻ്റെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി തുടങ്ങി. പുഴയിൽ കിഴക്കൻ വെള്ളത്തിൻ്റെ ശക്തമായ വരവാണ്. കുത്തിയൊഴുകി എത്തുന്ന പുഴയുടെ തീരപ്രദേശങ്ങളിൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പഞ്ചാത്ത് അറിയിച്ചു. വൈക്കപ്രയാറിൽ അടുത്ത നാളുകളിൽ തീരമിടിഞ്ഞ വടയാർ മുതൽ തേനാമിറ്റം വരെയുള്ള ഭാഗങ്ങളിൽ തീരം വീണ്ടും പല ഭാഗങ്ങളിലും ഇടിയാനുള്ള സാധ്യത അപകട ഭീതി ഉയർത്തുന്നുണ്ട്. കൊടിയാട്, വാഴമന, ചിറപ്പാട്, ഇരുമ്പുഴിക്കര, വൈക്ക പ്രയാർ പ്രദേശങ്ങളിളാണ് വീടുകൾക്ക് ചുറ്റും വെള്ളം കയറി തുടങ്ങിയത്. ദുരിതാശ്വാസ ക്യാമ്പ് തുടങ്ങുന്നതിനുളള നീക്കം തുടങ്ങിയതായി പഞ്ചായത്ത് പ്രസിഡണ്ട് കെ.ജി രാജു അറിയിച്ചു. മുട്ടങ്കൽ വാഴേക്കാട് സന്തോഷിൻ്റെ വീടിനുള്ളിൽ വെളളം കയറി. തത്തംങ്കേരി സദാനന്ദൻ നിർമ്മല, ചിറപ്പാട് ഗിരിജ, പത്മനാഭൻ, തുളസി, തെയ്യാമ്മ തുടങ്ങിയവരുടെയും വീടിനുള്ളിൽ വെള്ളം കയറി. ഈ പ്രദേശങ്ങൾ ഉദയനാപുരം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ജി. രജ്ജിത്ത് എന്നിവർ സന്ദർശിച്ചു.

Comments ()