Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നാട്ടിലെ താരങ്ങൾക്ക് ആദരം മരങ്ങളെയും മനുഷ്യരെയും സ്നേഹിക്കാൻ പുതിയ തലമുറ പഠിക്കണം: അനൂപ് ചന്ദ്രൻ വേനലിൻ്റെ വസന്തം: ലെനിൻ ബാലവേദി ബാലോത്സവം തുടങ്ങി പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് നാട്ടിലെ താരങ്ങൾക്ക് ആദരം മരങ്ങളെയും മനുഷ്യരെയും സ്നേഹിക്കാൻ പുതിയ തലമുറ പഠിക്കണം: അനൂപ് ചന്ദ്രൻ വേനലിൻ്റെ വസന്തം: ലെനിൻ ബാലവേദി ബാലോത്സവം തുടങ്ങി പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്
|
Loading Weather...
Follow Us:

വൈക്കം യൂണിയൻ്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ നടത്തി

വൈക്കം യൂണിയൻ്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുവിന്റെ  മഹാസമാധി ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ നടത്തി
വൈക്കം എസ്.എന്‍.ഡി.പി. യൂണിയന്റെ നേതൃത്വത്തില്‍ പടിഞ്ഞറെനടയിലെ ഗുരുദേവ മന്ദിരത്തില്‍ എസ്.എന്‍. ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ സമാധി ദീപം തെളിയിക്കുന്നു

വൈക്കം: ശ്രീ നാരായണ ഗുരുദേവന്റെ 98-ാമത് മഹാസമാധി ദിനാചരണം ഞായറാഴ്ച്ച എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിൻ്റെയും 55 ശാഖാ യോഗങ്ങളുടെയും നേതൃത്വത്തില്‍ ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ നടത്തി.
രാവിലെ 10.00-ന് പടിഞ്ഞാറെനടയിലെ ഗുരുദേവ മന്ദിരത്തില്‍ എസ്.എന്‍. ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ സമാധി ദീപം തെളിയിച്ചു. യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ് ഉപവാസ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യോഗം കൗണ്‍സിലര്‍ പി.ടി. മന്മദന്‍ സമാധി സന്ദേശം നല്‍കി. യൂണിയന്‍ സെക്രട്ടറി എം.പി. സെന്‍, വൈസ് പ്രസിഡന്റ് കെ.വി. പ്രസന്നന്‍, യോഗം അസി. സെക്രട്ടറി പി.പി. സന്തോഷ്, യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ രാജേഷ്. പി. മോഹന്‍, യൂണിയന്‍ കൗണ്‍സിലര്‍മാരായ എം.എസ്. രാധാകൃഷ്ണന്‍, സെന്‍ സുഗുണന്‍, എം.ബി. ബിജു, പി.എ. സതീശന്‍, പഞ്ചായത്ത് കമ്മിറ്റി അംഗളായ പി.വി. വിവേക്, കെ.ആര്‍. പ്രസന്നന്‍, വി. വേലായുദ്ധന്‍, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് മനു ചെമ്മാനകരി, സെക്രട്ടറി രമേഷ് കോകാട്ട്, വനിതാ സംഘം പ്രസിഡന്റ് ഷീജ സാബു, സെക്രട്ടറി സിനി പുരുഷോത്തമന്‍, എസ്. ജയന്‍, പി. സജീവ് എന്നിവര്‍ പ്രസംഗിച്ചു.
യൂണിയന്റെ കീഴിലുളള 55 ശാഖായോഗങ്ങളില്‍ രാവിലെ ഗുരുപൂജ, ഭജന, ഉപവാസം, ശാന്തിയാത്ര, വൈകിട്ട് ദീപകാഴ്ച്ച, ഭജന, ഗുരുപൂജ, പായസ വിതരണം എന്നിവയും നടത്തി. വിവിധ ശാഖകളുടെ നേതൃത്വത്തില്‍ രാവിലെ നഗരം കേന്ദ്രീകരിച്ച് ശാന്തിയാത്ര നടത്തി.

ഗുരുദേവ മഹാസമാധി ദിനാചരണത്തിന്റെ ഭാഗമായി വൈക്കം ടൗണ്‍ 111-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖയുടെ നേതൃത്വത്തില്‍ ഗുരുദേവ മന്ദിരത്തിലേക്ക് നടത്തിയ ശാന്തിയാത്ര
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും