വൈക്കം ഗവ. ആയുർവേദ ആശുപത്രിയിലും സൗജന്യ ഉച്ചഭക്ഷണ വിതരണവുമായി നിത്യസഹായകൻ ട്രസ്റ്റ്
വൈക്കം: നിത്യസഹായകൻ ജീവകാരുണ്യ സംഘം ചാരിറ്റബിൾ ട്രസ്റ്റ് കാട്ടാമ്പാക്കിന്റെ നേതൃത്വത്തിൽ വൈക്കം ഗവ. ആയുർവേദ ആശുപത്രിയിലും സൗജന്യ ഉച്ചഭക്ഷണ വിതരണം ആരംഭിക്കുന്നു. 16ന് ഞായറാഴ്ച ഉച്ചയ്ക്ക് 12ന് ആശുപത്രി വളപ്പിൽ നടക്കുന്ന ചടങ്ങിൽ കെ. ബിനിമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

നഗരസഭാ ചെയർമാൻ കെ.ജി. അബ്ദുൾസലാം റാവുത്തർ അദ്ധ്യക്ഷത വഹിക്കും. വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ് ജീവകാരുണ്യ സന്ദേശം നൽകും. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സോണി സണ്ണി, കൗൺസിലർ പി.ഡി. പ്രസാദ്, ആശുപത്രി സി.എം.ഒ ഡോ.വി. അരുൺ കുമാർ എന്നിവർ പങ്കെടുക്കും. വർഷങ്ങളായി വൈക്കം, കുറവിലങ്ങാട്, കൂടല്ലൂർ, ഉഴവൂർ ആശുപത്രികളിലും സഞ്ജീവനി ബഡ് സ്കൂൾ, അമ്മ വീട് അഗതി ഭവനം എന്നിവിടങ്ങളിലും ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഉച്ചഭക്ഷണം നൽകിവരുന്നുണ്ട്.
Comments ()