അവഗണനയ്‌ക്കെതിരെ കയർ തൊഴിലാളികൾ; വൈക്കത്ത് പ്രതിഷേധം സംഘടിപ്പിച്ചു
വൈക്കം: താലൂക്ക് ചകിരികയർ വ്യവസായ തൊഴിലാളികളുടെപ്രതിഷേധ ദിനാചരണം നടന്നു.കയർ തൊഴിലാളികളുടെ കൂലി വർധിപ്പിക്കുക, കയർ സംലങ്ങളെ സഹായിക്കുക, വിരമിക്കൽ ആനുകൂല്യം പൂർണമായി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു വൈക്കം താലൂക്ക് ഓഫിസിന് മുൻപിൽ പ്രതിഷേധ ദിനാചരണം നടന്നത്. സംസ്ഥാന കമ്മറ്റി അംഗം കെ.ബി. രമയുടെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിഷേധ സമരം കയർ വർക്കേഴ്സ് സെൻ്റർ സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. ഗണേശൻ ഉദ്ഘാടനം ചെയ്തു.
കയർ വ്യവസായ തൊഴിലാളികൾക്ക് കൂലി വർധിപ്പിക്കുന്നതിനും കയർമേഖലയുടെ പുരോഗതിക്കും മുൻ സർക്കാർ ചെയ്ത കാര്യങ്ങൾ തുടരാൻ യു.ഡി.എഫ് സർക്കാർ തയ്യാറാകുന്നില്ലെന്നാണ് പരാതി. കെ.എസ് വേണുഗോപാൽ, ഇ.എൻ. സാലിമോൻ, പി.വി.പുഷ്കരൻ, കെ.ആർ.സഹജൻ, പ്രകാശൻ, എൻ. രാമദാസ്, കെ.എൽ ജയചന്ദ്രൻ, എസ്. ബൈജു പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.
Comments ()