Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം
|
Loading Weather...
Follow Us:

വൈക്കം കലാശക്തിയിൽ കഥകളി ചൊല്ലിയാട്ടത്തിന് സമാപനമായി

എസ്. സതീഷ്കുമാർ

വൈക്കം കലാശക്തിയിൽ കഥകളി ചൊല്ലിയാട്ടത്തിന് സമാപനമായി

വൈക്കം: വൈക്കം കലാശക്തിയിൽ ദ്വാദശ സംവത്സരാഘോഷത്തോട് അനുബന്ധിച്ച് രണ്ട് ദിവസങ്ങളിലായി നടന്ന കഥകളി ചൊല്ലിയാട്ടത്തിന് സമാപനമായി. കലാമണ്ഡലം ശ്രീകുമാർ ആശാൻ്റെ മേൽനോട്ടത്തിലായിരുന്നു ചൊല്ലിയാടിയത്. കലാശക്തിയിലെ വിദ്യാർത്ഥികളടക്കമുള്ളവരാണ് ചൊല്ലിയാട്ടത്തിൽ പങ്കെടുത്തത്.

നളചരിതം രണ്ടാം ദിവസത്തിലെ അടന്ത 56 അക്ഷര കാലത്തിലുള്ള കുവലയവിലോചനേ ചെമ്പട 32 അക്ഷരകാലത്തിലുള്ള ദയിതേ കേൾ തുടങ്ങിയ പദങ്ങളും കല്യാണ സൗഗന്ധികം ശൗര്യഗുണം, പരിതാപിക്കരുതേ തുടങ്ങിയ ചിട്ടപ്രധാന പദങ്ങളും സുഭദ്രാഹരണം കൃഷ്ണൻ, ബാലിവിജയം ബാലി കൂടാതെ തോടയം, ചുറപ്പാട്, പകുതിപ്പുറപ്പാട് എന്നിവയാണ് ചൊല്ലിയാടിയത്. ചൊല്ലിയാട്ടം കാണാൻ നിരവധി ആസ്വാദകരും എത്തിയിരുന്നു. വൈക്കം കലാശക്തിയുടെ സാധകം എന്ന യുട്യൂബ് ചാനലിനും തുടക്കം കുറിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും